ഡ്രൈവര്‍ മദ്യപിച്ച് ബോധംകെട്ടു; വഴിക്കടവില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ടൂറിസ്റ്റ് ബസ് വഴിയിൽ കുടുങ്ങി
മലപ്പുറത്ത് സർവീസിനിടെ ഡ്രെെവർ മദ്യപിച്ച് ബോധം കെട്ടു. മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി യാത്രക്കാർ. ഓഗസ്റ്റ് 30-ന് വഴിക്കടവ്– ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തിയ ബസിലായിരുന്നു സംഭവം.
വഴിക്കടവിൽ നിന്ന് രാത്രി പുറപ്പെട്ട ബസ് കുറ്റ്യാടി ചുരം വഴിയാണ് ബെംഗളൂരുവിലേക്കു പോയത്. യാത്രാമധ്യേ ബസ് റിവേഴ്‌സ് ആയി മറ്റൊരു കാറിൽ ഇടിച്ചുവെന്നാണ് വിവരം. ഡ്രൈവർ ലഹരിയിലായിരുന്നതിനാൽ വാഹന നിയന്ത്രണം നഷ്ടപ്പെട്ടു. തിരുനെല്ലിയിലെത്തിയപ്പോൾ അദ്ദേഹം ഛർദ്ദിച്ച് ബോധം കെട്ടു, തുടർന്ന് യാത്രക്കാർ റോഡരികിൽ കുടുങ്ങേണ്ടിവന്നു.
യാത്രക്കാരുടെ വിവരം ലഭിച്ച പൊലീസ് എത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. താൽക്കാലിക ഡ്രൈവറായിരുന്ന ഇയാൾ മദ്യപിച്ചിരിക്കുകയാണെന്ന് പൊലീസ് വിളിച്ചറിയിച്ചതിന് ശേഷമാണ് ട്രാവൽ ഏജൻസിയ്ക്ക് മനസിലായത്.
Tag: Driver faints after drinking alcohol; tourist bus heading from Bengaluru gets stuck on the road