keralaKerala NewsLatest News

ഭാരത് മാതാ കീ ജയ് വിളിച്ചത് ഗുരുതരമായ തെറ്റ്; സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനം

ആലപ്പുഴയിൽ നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനം. ഭാരത് മാതാ കീ ജയ് വിളിച്ചത് ഗുരുതരമായ തെറ്റെന്നും സംസ്ഥാന സെക്രട്ടറി ഒരേ വിഷയത്തിൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും വ്യത്യസ്ത അഭിപ്രായം പറയുന്നതായും വിമർശനം ഉയർന്നു. കണ്ണൂർ ജില്ലാ കൗൺസിൽ പ്രതിനിധിയാണ് വിമർശനം ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറി പറയുന്നത് പലപ്പോഴും മനസ്സിലാവുന്നില്ലെന്നും കോട്ടയത്ത് നിന്നുള്ള പ്രതിനിധിയും വിമർശനം ഉന്നയിച്ചു.

സിപിഐ സംസ്ഥാന സമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളുയർന്നു. താഴ്ന്ന തലത്തിൽ വിഭാഗീയതയില്ലെങ്കിലും മുകളിൽ സംസ്ഥാന നേതൃത്വമാണ് വിഭാഗീയത കാട്ടുന്നതെന്ന് പ്രതിനിധികൾ ആരോപിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വെറും 11 തവണ മാത്രമാണ് സംസ്ഥാന കൗൺസിൽ കൂടിയതെന്നും, കൗൺസിലിന്റെ അധികാരം സംസ്ഥാന എക്സിക്യൂട്ടീവ് കൈക്കലാക്കുകയാണെന്നും വിമർശനം ഉയർന്നു. മന്ത്രിമാർ സംസ്ഥാന എക്സിക്യൂട്ടീവിലും ദേശീയ കൗൺസിലിലും അംഗങ്ങളായിട്ടും സംഘടനാ ചുമതലകൾ നിറവേറ്റുന്നില്ലെന്നാരോപിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളുടെ പ്രവർത്തനം വിലയിരുത്താനുള്ള നേതൃത്വം തയ്യാറല്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

സമ്മേളന റിപ്പോർട്ടിനെതിരെയും കനത്ത വിമർശനം ഉണ്ടായി. ആഭ്യന്തര വകുപ്പിനെ വെള്ളപൂശിയെന്ന് ആരോപിച്ച് പ്രതിനിധികൾ റിപ്പോർട്ട് തയ്യാറാക്കിയവർ ആരാണെന്ന് ചോദ്യം ചെയ്തു. “പൊലീസ് സർക്കാരിന് കളങ്കമാണ്, നിയന്ത്രിക്കാനാകുന്നില്ല, ഭരണം തന്നെ പൊലീസാണ് തകർക്കുന്നത്” എന്നായിരുന്നു വിമർശനം. മൂന്നാം ഭരണത്തിന് ഏറ്റവും വലിയ വിഘാതം പൊലീസ് ഭരണം തന്നെയാകുമെന്നും, തുടർച്ചയായ ഭരണം നഷ്ടപ്പെട്ടാൽ അതിന് കാരണം പൊലീസ് ആയിരിക്കുമെന്നും പ്രതിനിധികൾ മുന്നറിയിപ്പ് നൽകി.

“യുഡിഎഫിന്റെയും ബിജെപിയുടെയും താൽപര്യം സംരക്ഷിക്കുന്നവർ പൊലീസിൽ ഉണ്ട്. ഐപിഎസ് മുതൽ താഴത്തോളം ഉദ്യോഗസ്ഥരുണ്ട്. നാട്ടുകാർ പൊലീസിന്റെ പ്രവൃത്തികൾ കാണുന്നുണ്ട്, എന്നാൽ പാർട്ടി നേതൃത്വമോ ആഭ്യന്തര വകുപ്പോ അവരെ രക്ഷിക്കുന്നു” എന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. മലപ്പുറം, തിരുവനന്തപുരം, കാസർകോട് ജില്ലകളിലെ പ്രതിനിധികളാണ് ഏറ്റവും ശക്തമായി വിമർശനവുമായി രംഗത്തെത്തിയത്.

സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്ക് ധനവകുപ്പ് ഫണ്ട് അനുവദിക്കുന്നില്ലെന്നാരോപണവും ഉയർന്നു. “പണം ആവശ്യപ്പെട്ട് തിരിഞ്ഞുനടക്കേണ്ടി വരുന്നു, മന്ത്രിമാർക്ക് മാത്രം അത് സാധ്യമല്ല, നേതൃത്വം ഇടപെടണം” എന്നാണ് പ്രതിനിധികളുടെ ആവശ്യം.

അതിനൊപ്പം, ആഗോള അയ്യപ്പ സംഗമത്തെയും ലോക കേരള സഭയെയും കടുത്ത വിമർശനത്തിനിരയാക്കി. “ഇവ ഇടതു നയവ്യതിയാനത്തിന്റെ ഉദാഹരണങ്ങളാണ്. ‘പൗരപ്രമുഖർ’ എന്ന് വിളിക്കുന്നവരാണ് പരിപാടികളുടെ മുഖം. എന്നാൽ അവർ സമ്പന്നവർ, പുതിയകാല ജന്മികൾ. ഇടതു പക്ഷം പ്രതിനിധാനം ചെയ്യേണ്ടത് സാധാരണക്കാരെയാണ്, സമ്പന്ന വിഭാഗത്തെ അല്ല” എന്നാണ് പ്രതിനിധികളുടെ വാദം.

Tag: Chanting ‘Bharat Mata Ki Jai’ was a serious mistake; Binoy Vishwam was severely criticized at the CPI(M) state conference

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button