”കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം ആലപ്പുഴ”; ആപ്പ് വച്ചാല്‍ തിരിച്ച് വയ്ക്കാനറിയാമെന്ന് സുരേഷ് ഗോപി
കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം ആലപ്പുഴയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. 2016 മുതൽ തന്നെ എയിംസ് ഫോറൻസിക് സയൻസ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂർ മണ്ഡലത്തിൽ കലുങ്ക് സൗഹാർദ വികസന സംവാദത്തിന്റെ ഭാഗമായി പുള്ള് പാടത്ത് നടന്ന യോഗത്തിലാണ് സുരേഷ് ഗോപി സംസാരിച്ചത്.
എയിംസുമായി ബന്ധപ്പെട്ട വ്യക്തമായ പദ്ധതി തനിക്ക് മനസ്സിലുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയാണ് എയിംസ് ഫോറൻസിക് സയൻസ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഏറ്റവും അനുയോജ്യമായ സ്ഥലം. എന്നാൽ സംസ്ഥാന സർക്കാർ ഇതിൽ സഹകരിക്കുന്നില്ലെന്നും സുരേഷ് ഗോപി ആരോപിച്ചു.
തൃശൂരിൽ പദ്ധതി നടപ്പാക്കുന്നതിനുള്ള ആവശ്യവും മുന്നോട്ടു വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് താൽപര്യം തിരുവനന്തപുരം മാത്രമാണെന്ന് ചൂണ്ടിക്കാട്ടി. കേന്ദ്രം ആവശ്യപ്പെടുന്ന സ്ഥലത്ത് സ്ഥലം അനുവദിക്കാത്ത പക്ഷം മറ്റു മാർഗങ്ങൾ തേടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ ഇടപെടുന്നുണ്ടെന്നും, കേരളം സഹകരിക്കാത്ത പക്ഷം പദ്ധതി തമിഴ്നാട്ടിലേക്ക് മാറ്റേണ്ടി വരാമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സ്റ്റാലിനെ വിളിച്ച് പൊള്ളാച്ചിയിലോ കോടമ്പാക്കത്തോ എയിംസ് സ്ഥാപിക്കാനുള്ള നിർദേശം നൽകുമെന്നും, “ഇങ്ങോട്ട് ആപ്പ് വെച്ചാൽ തിരിച്ച് ആപ്പ് കൊടുക്കാനും അറിയാം” എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
Tag: “Alappuzha is the most suitable place to set up”; Suresh Gopi says he knows how to put it back if he puts it up