എഐ ട്രെൻഡിൽ ത്രിഡി വിസ്മയം; ”നാനോ ബനാന” സോഷ്യൽ മീഡിയ കീഴടക്കി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്റർനെറ്റിൽ വൈറലാകുന്ന പുതിയ AI ട്രെൻഡാണ് ‘നാനോ ബനാന’. ഗൂഗിളിന്റെ Gemini 2.5 Flash Image ടൂൾ ഉപയോഗിച്ച് സൃഷ്ടിക്കുന്ന 3D ഫിഗറൈനുകൾക്കാണ് ഓൺലൈൻ ലോകം ഈ പേര് നൽകിയത്. ഇൻസ്റ്റാഗ്രാം, ടിക്‌ടോക്ക്, എക്സ് (മുൻ ട്വിറ്റർ) എന്നിവിടങ്ങളിൽ ഇതിനകം തന്നെ ഈ ട്രെൻഡ് വൻ പ്രചാരം നേടിയിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് ഗൂഗിൾ ജെമിനി ആപ്പിൽ ‘നാനോ ബനാന’ എന്ന പുതിയ ഇമേജ് എഡിറ്റിംഗ് സൗകര്യം അവതരിപ്പിച്ചത്. അതിനെത്തുടർന്ന് ആപ്പിന്റെ ഡൗൺലോഡുകൾ കുതിച്ചുയർന്നു. പുറത്തിറങ്ങിയിട്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ ജെമിനി ആപ്പ് ഒരു കോടി ഡൗൺലോഡുകൾ പിന്നിട്ടതായി ഗൂഗിൾ വൈസ് പ്രസിഡന്റ് ജോഷ് വുഡ്‌വാർഡ് അറിയിച്ചു. ഇതിനോടകം രണ്ട് കോടിയിലധികം ചിത്രങ്ങൾ ഈ ടൂൾ ഉപയോഗിച്ച് സൃഷ്ടിക്കപ്പെട്ടുകയോ എഡിറ്റ് ചെയ്‌തുകയോ ചെയ്തിട്ടുണ്ട്.
നാനോ ബനാന എന്താണ്?
ഒരു ഫോട്ടോയും ചെറിയൊരു ടെക്സ്റ്റ് പ്രോംപ്റ്റും മാത്രം നൽകി, ആരും വളരെ എളുപ്പത്തിൽ ഹൈപ്പർ-റിയലിസ്റ്റിക് 3D രൂപങ്ങൾ സൃഷ്ടിക്കാനാകും. പ്രത്യേക സാങ്കേതിക പരിജ്ഞാനമോ അധിക ചെലവോ ആവശ്യമില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ സാധാരണ ഉപയോക്താക്കളിൽ നിന്ന് സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ, കണ്ടന്റ് ക്രിയേറ്റർമാർ വരെ എല്ലാവരും ഈ ട്രെൻഡിന്റെ ഭാഗമായിക്കഴിഞ്ഞു.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, നടൻമാരായ മോഹൻലാൽ , മമ്മൂട്ടി തുടങ്ങിയ പ്രമുഖരുടെ നാനോ ബനാന ഫിഗറൈനുകൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.
Tag: 3D wonder in AI trend; ‘Nano Banana’ conquers social media