keralaKerala NewsLatest News

മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ എം.കെ. മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉള്ളളതായി മെഡിക്കൽ ബുള്ളറ്റിൻ

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ എം.കെ. മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. ഇപ്പോഴും അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.

രക്തത്തിൽ പൊട്ടാസ്യം നില കുറഞ്ഞതിനെ തുടർന്ന് ഹൃദയാഘാതം സംഭവിച്ചതോടെയാണ് മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്.

മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ് എന്നും വിദഗ്‌ധരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കി.

Tag: Medical bulletin says that the health condition of Muslim League leader and Koduvally MLA M.K. Muneer is improving

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button