ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ട 13കാരിയെ കൊണ്ട് കുടുംബം വന്ദേഭാരത് ട്രെയിനിൽ; ശസ്ത്രക്രിയ ലിസി ഹോസ്പിറ്റലിൽ
ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ട 13കാരിയെ കൊണ്ട് കുടുംബം വന്ദേഭാരത് ട്രെയിനിൽ കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് യാത്ര തിരിച്ചു. ശസ്ത്രക്രിയ എറണാകുളം ലിസി ആശുപത്രിയിൽ നടത്താനാണ് തീരുമാനം.
എയർ ആംബുലൻസിൽ യാത്ര ചെയ്യുന്നത് കുട്ടിക്ക് ബുദ്ധിമുട്ടാകുമെന്നതിനാലാണ് ട്രെയിൻ മാർഗം തിരഞ്ഞെടുത്തത്. കുട്ടിയെ ത്വരിതമായി ആശുപത്രിയിൽ എത്തിക്കണമെന്ന മെഡിക്കൽ നിർദ്ദേശത്തെ തുടർന്നാണ് അടിയന്തരമായി കൊല്ലത്ത് നിന്ന് യാത്ര ആരംഭിച്ചത്. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ വച്ചാണ് ശസ്ത്രക്രിയ. രാത്രി ഏഴോടെ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്ന രീതിയിലാണ് ക്രമീകരണം ഒരുക്കിയത്.
തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. നേരത്തെ ലിസി ആശുപത്രിയിലും കുട്ടി ചികിത്സ തേടിയിരുന്നു. പതിമൂന്നുകാരിക്ക് അനുയോജ്യമായ ഹൃദയം ലഭിച്ചതോടെ ആശുപത്രി അധികൃതര്‍ ഇക്കാര്യം കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് എയര്‍ ആംബുലന്‍സ് ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ബദല്‍ മാര്‍ഗം അന്വേഷിക്കുകയായിരുന്നു.
Tag: Family takes 13-year-old girl on Vande Bharat train for heart surgery; surgery at Lisi Hospital