keralaKerala NewsLatest News

സിപിഎമ്മിലെ ശബ്ദരേഖ ചോർച്ച വിവാദം; തൃശൂർ ജില്ലാ സെക്രട്ടറി വി.പി. ശരത്തിന് എതിരെ പാർട്ടി നടപടിയ്ക്ക് സാധ്യത

സിപിഎമ്മിനെ നടുക്കിയ ശബ്ദരേഖ ചോർച്ച വിവാദത്തിൽ തൃശൂർ ജില്ലാ സെക്രട്ടറി വി.പി. ശരത്തിന് എതിരെ പാർട്ടി നടപടിയ്ക്ക് സാധ്യത. വിഷയത്തിൽ വിശദീകരണം നൽകാൻ മൂന്ന് ദിവസത്തെ സമയം നൽകുമെന്ന് സൂചന. മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്കനടപടി സ്വീകരിക്കുമെന്നാണറിയുന്നത്. ശബ്ദരേഖയിൽ സിപിഎം നേതാക്കൾ വലിയ ഇടപാടുകാർ എന്നും സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കുന്നവരെന്നും പറഞ്ഞതാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പരാമർശങ്ങൾ നേതാക്കളിൽ അസ്വസ്ഥത സൃഷ്ടിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

ശരത് പ്രസാദ് പുറത്തുവന്ന ശബ്ദസന്ദേശത്തിൽ സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി വളർച്ച കൈവരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. “നേതാക്കൾ തങ്ങളുടെ കാര്യം നോക്കുന്നതിൽ മിടുക്കരാണ്” എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എം.കെ. കണ്ണന് കോടികൾ വിലമതിക്കുന്ന സ്വത്തുണ്ടെന്നും, അദ്ദേഹത്തെ രക്ഷിച്ചത് രാഷ്ട്രീയവും കപ്പലണ്ടി വ്യാപാരവുമാണെന്നും ശരത് പ്രസാദ് പറയുന്നു.

ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് മറ്റൊരു പ്രവർത്തകനോട് നടത്തിയ സംഭാഷണമാണ് പുറത്തുവന്നത്. അഞ്ച് വർഷം മുമ്പ് റെക്കോർഡ് ചെയ്ത ശബ്ദമാണിതെന്ന് ശരത് സമ്മതിച്ചിട്ടുണ്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ അന്വേഷണ വിധേയരായ എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ, അനൂപ് ഡേവിസ് കാട് എന്നിവരെ സന്ദേശത്തിൽ പരാമർശിച്ചിട്ടുണ്ട്. സിപിഎം നേതാക്കൾ സമ്പത്ത് സമ്പാദിക്കുന്ന രീതികളെക്കുറിച്ചും ശരത് വിശദീകരിക്കുന്നുണ്ട്. ഏരിയ സെക്രട്ടറിമാർക്ക് മാസത്തിൽ പതിനായിരം വരെ സമ്പാദിക്കാമെങ്കിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് അത് ലക്ഷങ്ങൾ വരെയാണെന്നും അദ്ദേഹം പറയുന്നു.

എം.കെ. കണ്ണനെ ശതകോടീശ്വരനാക്കി മാറ്റിയത് കപ്പലണ്ടി വ്യാപാരവും രാഷ്ട്രീയ ബന്ധങ്ങളും ആണെന്നും, എ.സി. മൊയ്തീനെ “അപ്പർ ക്ലാസ് ഡീലർ” എന്നും ശരത് വിശേഷിപ്പിച്ചു. ഇതോടൊപ്പം, ശരത് പ്രസാദ് ഉൾപ്പെടുന്ന മണ്ണുത്തി സിപിഎം ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള ഏഴ് സഹകരണ സംഘങ്ങളിൽ കോടികളുടെ അഴിമതി നടന്നുവെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം നിബിൻ ശ്രീനിവാസൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

Tag: CPM audio leak controversy; Party likely to take action against Thrissur District Secretary V.P. Sarath

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button