indiaLatest NewsNationalNews

ആദ്യ തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കമിട്ട് ടിവികെ അധ്യക്ഷൻ വിജയ്

ആദ്യ തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കമിട്ട് ടിവികെ അധ്യക്ഷൻ വിജയ്. രാവിലെ 9:30-ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ എത്തിയ വിജയ്, മരക്കടയിലെ പ്രസംഗവേദിയിലേക്ക് ഉടൻ എത്തും. റോഡിന്റെ ഇരുവശങ്ങളിലും അദ്ദേഹത്തെ കാണാന്‍ ജനക്കൂട്ടം നിറഞ്ഞുനില്‍ക്കുകയാണ്.

അത്യാധുനിക ക്യാമറകള്‍, ലൗഡ്സ്പീക്കറുകള്‍, സുരക്ഷയ്ക്കായി ഇരുമ്പ് റെയിലിംഗുകള്‍ എന്നിവ ഘടിപ്പിച്ച പ്രത്യേക പ്രചാരണ ബസിലൂടെയാണ് വിജയ് സഞ്ചരിക്കുന്നത്. ഇതിനിടെ, വിജയ്‌യെ കാണാന്‍ മണിക്കൂറുകളോളം കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കാത്തുനിന്നിരുന്ന ഒരു യുവാവ് അപ്രതീക്ഷിതമായി കുഴഞ്ഞുവീണു. ഇയാളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.

“നിങ്ങളുടെ വിജയ് ഇതാ വരുന്നു” എന്ന മുദ്രാവാക്യത്തോടെയാണ് പര്യടനം മുന്നേറുന്നത്. കര്‍ശന വ്യവസ്ഥകളോടെയാണ് തമിഴ്‌നാട് പൊലീസ് റോഡ് ഷോയ്ക്ക്, വാഹനപര്യടനത്തിന്, പൊതുസമ്മേളനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. വിജയ്‌യുടെ പ്രചാരണ ബസിന് ഒരേസമയം അഞ്ച് വാഹനത്തില്‍ കൂടുതലായി അകമ്പടിപോകാന്‍ അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ദ്രാവിഡ രാഷ്ട്രീയത്തിലെ പ്രധാന തീരുമാനങ്ങള്‍ക്ക് സാക്ഷിയായ തിരുച്ചിറപ്പള്ളി, എം.ജി. രാമചന്ദ്രന്‍ എഐഎഡിഎംകെയുടെ രണ്ടാം സംസ്ഥാന സമ്മേളനം നടത്തിയ നഗരം കൂടിയാണ്. എംജിആറിന്റെ പേര് ഉന്നയിച്ച് അദ്ദേഹത്തിന്റെ പൈതൃകം തന്റെ അനുകൂലമായി മാറ്റാന്‍ വിജയ് ശ്രമിക്കുന്നതായും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Tag: TVK President Vijay begins first election tour

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button