ലേണേഴ്‌സ് ടെസ്റ്റിൽ മാറ്റം വരുത്തി എംവിഡി; ഇനി മുതൽ പരീക്ഷയിൽ 30 ചോദ്യങ്ങൾ, 18 ഉത്തരം ശരിയായി നൽകിയാൽ മാത്രം വിജയം
ലേണേഴ്‌സ് ടെസ്റ്റിൽ മാറ്റം വരുത്തിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഇനി മുതൽ പരീക്ഷയിൽ 30 ചോദ്യങ്ങളുണ്ടാകും, അതിൽ കുറഞ്ഞത് 18 ഉത്തരം ശരിയായി നൽകിയാൽ മാത്രമേ വിജയമായി കണക്കാക്കൂ. ഓരോ ചോദ്യത്തിനും 30 സെക്കൻഡ് സമയം അനുവദിക്കും. നേരത്തെ 20 ചോദ്യങ്ങളിൽ 12 ഉത്തരം ശരിയായാൽ മതി, അതും 15 സെക്കൻഡിനുള്ളിൽ മറുപടി നൽകണമെന്നായിരുന്നു വ്യവസ്ഥ.
പരീക്ഷയ്ക്ക് മുമ്പ് MVD Leads മൊബൈൽ ആപ്പിൽ സൗജന്യ മോക് ടെസ്റ്റ് സംഘടിപ്പിക്കും. ഇതിൽ വിജയിക്കുന്നവർക്ക് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭിക്കും. ഈ സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് നിർബന്ധിത പ്രീ-ഡ്രൈവേഴ്സ് ക്ലാസ് ഒഴിവാക്കാം. ഡ്രൈവിംഗ് സ്കൂളുകളിൽ പരിശീലകർക്കും മോക് ടെസ്റ്റ് നിർബന്ധമാണ്. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് പരിശീലക ലൈസൻസ് പുതുക്കി നൽകുകയില്ലെന്നും എംവിഡി വ്യക്തമാക്കി.
Tag: MVD changes learner’s test; from now on, the exam will have 30 questions, and only those who answer 18 correctly will pass