Latest NewsTechtechnology
ഐഫോൺ 17; പ്രീബുക്കിംഗ് ആരംഭിച്ചു
ഐഫോൺ 17 സീരീസിലുള്ള ഫോണുകൾക്ക് ഇന്ത്യയിൽ മുൻകൂർബുക്കിങ്ങിനു തുടക്കമായി. വെള്ളിയാഴ്ച വെെകിട്ട് 5.30 മുതലാണ് മുൻകൂർ ബുക്കിംഗ് ആരംഭിച്ചത്. ആപ്പിൾ വെബ്സെെറ്റ്, കമ്പനിയുടെ സ്റ്റോറുകൾ, റീടെെയിൽ സ്റ്റോറുകളായ ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ് എന്നിവ വഴിയാണ് മുൻകൂർ ബുക്കിംഗിന് അവസരമുള്ളത്. സെപ്റ്റംബര്ഡ 19 മുതൽ ഫോണുകളുടെ വിതരണം തുടങ്ങും.
ഐഫോൺ 17, ഐഫോൺ എയർ, ഐഫോൺ 17 പ്രോ, പ്രോമാക്സ് ഫോണുകളാണ് സംപ്റ്റംബർ 9ന് കമ്പനി അവതരിപ്പിച്ചത്. ഇതോടൊപ്പം അവതരിപ്പിച്ച ആപ്പിൾ വാച്ച് സീരീസ്11, അൾട്ര 3, എസ്ഇ3, എയർപോഡ് പ്രോ3 എന്നിവയുടെ ബുക്കിംഗ് നേരത്തെ തന്നെ തുടങ്ങിയിരുന്നു.
Tag: iPhone 17; Pre-booking has begun