ഗോപൻ സാമിയുടെ സമാധിസ്ഥലം തീർത്ഥാടന കേന്ദ്രമാക്കും ; വിശ്വാസികൾക്കും സംഭാവന നൽകാം
നിലവില്‍ അവിടെയുള്ള അമ്പലം കൂടാതെ വിപുലമായ പ്രതിഷ്ഠകളും ശ്രീകോവിലും നിര്‍മിക്കാനാണ് തീരുമാനം

തിരുവന്തപുരം : ഗോപന്‍സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും നിലനില്‍ക്കന്ന സാഹചര്യത്തിലും ആ സമാധി ഇരിക്കുന്ന സ്ഥലത്ത് ക്ഷേത്രം പണിയാനുള്ള ഒരുക്കത്തിലാണ് അദ്ദേഹത്തിൻറെ മക്കൾ.ട്രസ്റ്റിന്റെയോ മറ്റോ സഹായമില്ലാതെ മക്കള്‍ തന്നെ കൂടിയാലോചിച്ചിട്ടാണ് ക്ഷേത്രനിര്‍മാണം ആരംഭിക്കുന്നത്. നിലവില്‍ അവിടെയുള്ള അമ്പലം കൂടാതെ വിപുലമായ പ്രതിഷ്ഠകളും ശ്രീകോവിലും നിര്‍മിക്കാനാണ് തീരുമാനം. ഈ മാസം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും എന്നാണ് സൂചന. വിശ്വാസികള്‍ക്ക് ക്ഷേത്രനിര്‍മാണത്തിന് പണം നല്‍കാം എന്നാണ് കുടുംബം അറിയിച്ചിട്ടുള്ളത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വലിയ ദുരൂഹതകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. കൊലപാതകമാണെന്നോ അല്ല എന്നോ പൂർണമായും ഉറപ്പിച്ചു പറയാത്തതാണ് ഈ പോസ്റ്റുമോർട്ടം റിപ്പോർട്ട്. മാജനുവരി 16നായിരുന്നു കേരളത്തിൽ വലിയ ചർച്ചകൾക്ക് കാരണമായ നെയ്യാറ്റിൻകര ഗോപന്‍റെ മൃതദേഹം പുറത്തെടുക്കുന്നതും തുടർന്ന് പരിശോധന നടത്തുന്നതും. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപൻ്റെ മരണം ചര്‍ച്ചയായത്. പുറത്തെടുത്ത ഗോപൻ്റെ മൃതശരീരം അസ്വാഭാവികത ഇല്ല എന്ന് കണ്ടെത്തിയതിന് ശേഷം വീണ്ടും സമാധിയിരുത്തുകയായിരുന്നു. പൊളിച്ച സമാധിത്തറയ്ക്ക് പകരം പുതിയ സമാധിത്തറ കുടുംബം ഒരുക്കിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ സമാധി ക്ഷേത്രമാക്കാൻ ഒരുങ്ങുന്നത്.