keralaKerala NewsLatest News
പുറപ്പെടാനിരുന്ന എയർ ഇന്ത്യയുടെ മസ്കറ്റ് സർവീസ് അവസാന നിമിഷം റദ്ദാക്കി
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനിരുന്ന എയർ ഇന്ത്യയുടെ മസ്കറ്റ് സർവീസ് അവസാന നിമിഷം റദ്ദാക്കിയതിനെതിരെ യാത്രക്കാർ ശക്തമായി പ്രതിഷേധിച്ചു. രാത്രി 7.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്.
പുറപ്പെടാൻ ഒരു മണിക്കൂർ മാത്രം ശേഷിക്കെയാണ് വിമാന സർവീസ് റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചത്. ടിക്കറ്റുകൾ 17-ലേക്ക് മാറ്റിയതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു. എന്നാൽ യാത്രക്കാർക്കായി യാതൊരു പകരം സംവിധാനവും ഒരുക്കിയില്ലെന്ന് വിമർശനമുയർന്നു. നാളെ തന്നെ ജോലിയിൽ പ്രവേശിക്കേണ്ടവർ ഉൾപ്പെടെ നിരവധി പേർ യാത്രക്കാരിലുണ്ടായിരുന്നു. ഇതോടെയാണ് പ്രതിഷേധം വിമാനത്താവളത്തിനുള്ളിൽ ശക്തമായത്.
Tag: Incident of brutal beating of youths in Pathanamthitta; Youths say “The couple’s behavior is like a plague