വരുന്നു സിസിടിവികൾക്ക് സർട്ടിഫിക്കേഷൻ
സുപ്രധാന സ്ഥലങ്ങൾ, വഴികൾ, വീടുകൾ. ആളുകൾ, മറ്റ് തന്ത്രപ്രധാനമായ ഇടങ്ങൾ എന്നിവയുടെ ദൃശ്യങ്ങ ളും ലക്ഷക്കണക്കിന് ആളുകളുടെ ദൃശ്യങ്ങളും ഇതിൽപ്പെടും

സൈബർ സുരക്ഷാ മാനദണ്ഡങ്ങളും ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കാൻ സിസി ടിവി ക്യാമറകൾക്ക് എസ്ടിക്യുസി (സ്റ്റാൻഡേഡൈസേഷൻ ടെസ്റ്റിങ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേ ഷൻ) നിർബന്ധമാക്കി. ബിഐ എസ് മാർക്ക് ലഭിക്കണമെങ്കിൽ ഇനി എസ്ടിക്യുസി നേടിയിരിക്ക ണം ഇന്ത്യയിൽ നിർമിച്ച് വിൽപ്പന നടത്തുന്ന ഭൂരിഭാഗം കമ്പനികളും ചിപ്പ്, പ്രൊസസർ, സോഫ്റ്റ്‌വേർ എന്നിവയ്ക്ക് വിദേശ കമ്പനികളെയാ ണ് ആശ്രയിക്കുന്നത്. നെറ്റ്‌വർക്കു മായി ബന്ധിപ്പിച്ചിട്ടുള്ള ഇത്തരം സിസിടിവികളുടെ ദൃശ്യങ്ങൾ വിദേ ശകമ്പനികളുടെ സെർവറിൽ സൂ ക്ഷിക്കുന്നുമുണ്ട്.
തത്സമയ ദൃശ്യങ്ങൾ ആപ്പ് ഉപ യോഗിച്ച് മൊബൈൽ ഫോണുകളിൽ കാണാനുള്ള സംവിധാന മാണ് ഇപ്പോഴുള്ളത്. സുപ്രധാന സ്ഥലങ്ങൾ, വഴികൾ, വീടുകൾ. ആളുകൾ, മറ്റ് തന്ത്രപ്രധാനമായ ഇടങ്ങൾ എന്നിവയുടെ ദൃശ്യങ്ങ ളും ലക്ഷക്കണക്കിന് ആളുകളുടെ ദൃശ്യങ്ങളും ഇതിൽപ്പെടും. സോഫ്റ്റ് വേറുകളിൽ മാറ്റം വരുത്തി ഡേറ്റാ ചോർച്ച ഉൾപ്പെടെയുണ്ടാകാനു ള്ള സാഹചര്യം ഒഴിവാക്കുന്നതിനാക്സ്ണ് എസ്ടിക്യുസി ലക്ഷ്യമിടുന്നത്. ഇന്ത്യയിൽനിന്നുള്ള ദൃശ്യങ്ങൾ വിദേശ സെർവറുകളിൽ പോകുന്നതിന് പഴുതുകളില്ലെന്ന് ഉറപ്പി ച്ചേ ലൈസൻസ് നൽകൂ. 2019-ൽ റെയിൽവേയാണ് സിസിടിവികൾ ടെക്ക് മാനദണ്ഡം കൊണ്ടുവന്നത്. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻ ഫർമേഷൻ ടെക്നോളജി മന്ത്രാ ലയം പുതുക്കിയ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഗുഡ്‌സ് ഉത്തരവ് പ്രകാ രം എസ്‌ടിക്യുസി നിർബന്ധമാക്കി ഉത്തരവിറക്കിയത്.
പരിശോധന സോഫ്റ്റ്വേറിലും ഹാർഡ്വേറിലും
സർട്ടിഫിക്കറ്റിനായി സിസിടിവി സംവിധാനത്തിന്റെ സോഫ്റ്റ്‌വേ റും ഹാർഡ്‌വേറും പരിശോധിക്കും ഹാർഡ്‌വേർ ഡിസൈൻ. ഉപയോ ഗിച്ചിരിക്കുന്ന പോർട്ടുകളും അവ യുടെ ഉപയോഗവും എന്നിവ പരി ശോധിക്കും. ഇന്ത്യയിൽ നിർമിച്ച തോ ഇറക്കുമതിചെയ്തതോ വിൽ ക്കുന്നതോ ആയ എല്ലാ സിസിടി വി ക്യാമറകൾക്കും ഇത് ബാധക മാണ്. വിൽപ്പനക്കാരും എസി ക്യുസി സർട്ടിഫിക്കേഷൻ നമ്പറു കളും ബിഐഎസ് രജിസ്ട്രേഷ നുകളും പരിശോധിച്ചിരിക്കണം സർക്കാർ ടെൻഡറുകളിലും മറ്റും ലൈസൻസ് ഇല്ലാത്ത കമ്പനികളെ ഒഴിവാക്കും.
സുരക്ഷ, ഒപ്പം ഉണർവ്
80 ശതമാനത്തിലധികവും ചൈ നയിൽനിന്ന് ഉത്പന്നത്തിന്റെ മൊ ഡ്യൂളുകൾ ഇറക്കുമതിചെയ്യുകയും ഇവിടെ കൂട്ടിച്ചേർക്കുകയും ചെയ്യു കയാണ് നൂറുകണക്കിന് കമ്പനി കൾ ഇങ്ങനെ പ്രവർത്തിക്കുന്നു ണ്ടെങ്കിലും പുതുക്കിയ നിബന്ധന പ്രകാരം സർട്ടിഫിക്കറ്റുള്ള കമ്പനി കളുടെ എണ്ണം വിരലിലെണ്ണാവു ന്നതായൊതുങ്ങി പുതിയ നീക്കം ആഭ്യന്തര ഉത്പാദനം കൂട്ടും