keralaKerala NewsLatest News

“പോരാടുക അല്ലെങ്കിൽ മരിക്കുക,”; ലണ്ടനിലെ കുടിയേറ്റ വിരുദ്ധ പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് മസ്ക്

ലണ്ടനിൽ നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് ടെസ്ല സിഇഒയും എക്‌സ് ഉടമയുമായ ഇലോൺ മസ്‌ക് കടുത്ത പ്രസ്താവനകളുമായി രംഗത്തെത്തി. “ആക്രമണം അടുത്തെത്തിയിരിക്കുകയാണ്. ഇനി രണ്ട് വഴികളാണ് — പോരാടുക അല്ലെങ്കിൽ മരിക്കുക,” എന്നാണ് മസ്‌ക് മുന്നറിയിപ്പ് നൽകിയത്. ബ്രിട്ടനിൽ സർക്കാർ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

“ഇപ്പോൾ നടക്കുന്നത് ബ്രിട്ടന്റെ തകർച്ചയാണ്. ആക്രമണം നിങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. നിങ്ങൾ അത് തിരഞ്ഞെടുക്കുകയോ ഇല്ലാതെയോ ചെയ്താലും, അത് നിങ്ങളെ തേടിയെത്തും. അതിനാൽ ഒന്നുകിൽ പോരാടുക, അല്ലെങ്കിൽ മരിക്കുക. ബ്രിട്ടനിൽ സർക്കാർ മാറ്റം വേണം. ഇനി നാലു വർഷം കാത്തിരിക്കാനാകില്ല. പാർലമെന്റ് പിരിച്ചുവിട്ട് ഉടൻ തിരഞ്ഞെടുപ്പ് വേണം,” മസ്‌ക് വ്യക്തമാക്കി.

ലണ്ടനിൽ പൗരന്മാരെക്കാൾ കുടിയേറ്റക്കാർക്കാണ് കോടതികളിൽ മുൻഗണന ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം യുകെ സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. ചാർലി കിർക്കിന്റെ കൊലപാതകവും അദ്ദേഹം പരാമർശിച്ചു. ഏകദേശം ഒന്നര ലക്ഷം പേർ പ്രതിഷേധ റാലിയിൽ പങ്കെടുത്തു.

Tag: Fight or die,” Musk tells anti-immigration protest rally in London

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button