keralaKerala NewsLatest NewsUncategorized

കന്നിമാസ പൂജകൾക്കായി ശബരിമലനട സെപ്റ്റംബർ 16ന് തുറക്കും

കന്നിമാസ പൂജകൾക്കായി ശബരിമലനട സെപ്റ്റംബർ 16ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. തന്ത്രി കണ്ഠർ മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിയിക്കുക. സെപ്റ്റംബർ 17ന് (കന്നി മാസം ഒന്നിന്) രാവിലെ അഞ്ചുമണിക്ക് ഭക്തർക്കായി ദർശനം ആരംഭിക്കും. പൂജകൾ പൂർത്തിയാക്കിയ ശേഷം സെപ്റ്റംബർ 21ന് രാത്രി പത്ത് മണിക്ക് നട അടയ്ക്കും.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20ന് പമ്പയിൽ നടക്കും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂവായിരത്തിലേറെ ഭക്തർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതിനിടെ, ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മറയാക്കി സർക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയാണിത് എന്നതാണ് ഹർജിയുടെ ആരോപണം. രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദേവസ്വം ഫണ്ട് വിനിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും, അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട നടപടികളിൽ നിന്ന് ദേവസ്വം ബോർഡിനെയും സർക്കാരിനെയും വിലക്കണമെന്ന് ഡോ. പി. എസ്. മഹേന്ദ്രകുമാർ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.

Tag: Sabarimala temple to open on September 16 for Kannimasa pujas

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button