indiaLatest NewsNationalNews
റൺവേ തീരാറായിട്ടും പറക്കാനാകാതെ ഇൻഡിഗോ വിമാനം; യാത്ര റദ്ദാക്കി

റൺവേ തീരാറായിട്ടും പറക്കാനാകാതെ ഇൻഡിഗോ വിമാനം ലക്നൗ വിമാനത്താവളത്തിൽ വലിയ ദുരന്തം ഒഴിവായി. ലക്നൗവിൽ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ത്രസ്റ്റ് ലഭിക്കാത്തതിനെ തുടർന്ന് പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ച് വിമാനം നിയന്ത്രണ വിധേയമായി നിർത്തുകയായിരുന്നു.
ഡിംപിൾ യാദവ് എംപിയുൾപ്പെടെ 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തിന്റെ കാരണങ്ങൾ വ്യക്തമാക്കുന്നതിനായി സാങ്കേതിക പരിശോധനകൾ ആരംഭിച്ചു.
ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 10.30ഓടെയാണ് സംഭവം നടന്നത്. റൺവേയിൽ മുന്നേറുന്നതിനിടെ ത്രസ്റ്റ് നഷ്ടപ്പെട്ടതാണ് പൈലറ്റിനെ അടിയന്തര നടപടി സ്വീകരിക്കാൻ നിർബന്ധിതനാക്കിയത്.
Tag: IndiGo flight cancelled as runway nearly full