ട്രംപിനെ ‘ട്രോളി’ വാച്ചിറക്കി സ്വിസ് കമ്പനി; വാച്ചിന്റെ വില 14,906 രൂപ
സാധാരണ ക്ലോക്കിൽ മൂന്നു വരേണ്ടയിടത്ത് ഒൻപതും ഒൻപത് വരേണ്ടയിടത്ത് മൂന്നുമാണ് വാച്ചിലുള്ളത്

സൂറിച്ച് : സ്വിറ്റ്‌സർലൻഡിനുമേൽ യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ചുമത്തിയ ഉയർന്നതീരുവയെ പരിഹാസരൂപേണ വിമർശിച്ച് വാച്ചിറക്കി സ്വിസ് വാച്ച് കമ്പനിയായ ‘സ്വാച്ച്’. സ്വിറ്റ്സർലൻഡിന് 39 ശതമാനം തിരുവയാണ് യുഎസ് ചുമത്തിയത്. ഈ നടപടിയെയാണ് ബുധനാഴ്ച ‘വാട്ട് ഈഫ് താരിഫ്സ്’ എന്ന പേരിലിറക്കിയ ലിമിറ്റഡ് എഡിഷൻ വാച്ചിൽ 3, 9 എന്നീ അക്കങ്ങളുടെ സ്ഥാനം മാറ്റി കമ്പനി പരിഹസിച്ചത്. സാധാരണ ക്ലോക്കിൽ മൂന്നു വരേണ്ടയിടത്ത് ഒൻപതും ഒൻപത് വരേണ്ടയിടത്ത് മൂന്നുമാണ് വാച്ചിലുള്ളത്.

തീരുവ കുറയ്ക്കുകയോ യുഎസും സ്വിറ്റ്സർലൻഡും വ്യാപാരക്കരാറിലെത്തുകയോ ചെയ്യുന്ന മുറയ്ക്ക് ഈ മോഡലിന്റെ വിൽപ്പന നിർത്തുമെന്ന് കമ്പനി പറഞ്ഞു. വാച്ചിന് വലിയ ആവശ്യക്കാരുള്ള സ്ഥിതിക്ക് ഉത്പാദനം കൂട്ടുമെന്നും തീരുവ വിഷയം ഇതുവരെ പരിഹരിക്കനാവാനാത്ത സ്വിസ് സർക്കാരിനെ ഫ്രാങ്കാണ് വില ഉണർത്താൻ നടപടി സഹായിക്കുമെന്നും കമ്പനി പറഞ്ഞു. ബീജ്, നീല കളർ ഷെയ്ഡുകളിൽ ആകർഷകമായി നിർമിച്ചിരിക്കുന്ന വാച്ചിന് 139 സ്വിസ് ഫ്രാങ് ആണ് വില. ഏകദേശം 12,300 രൂപ. ലിമിറ്റഡ് എഡിഷൻ വാച്ച് തൽക്കാലം സ്വിറ്റ്സർലൻഡിൽ മാത്രമേ വിൽപനയ്ക്കുള്ളൂ. സൂറിച്ചിലെയും ജനി വയിലെയും വിമാനത്താവളങ്ങളിലെ സ്വാച്ച് സ്റ്റോറുകളിലും ലഭ്യമാണ്. ആഡംബരവാച്ചുകളുടെ ഏറ്റ വും വലിയ ഉത്പാദകരിലൊരാളാണ് സ്വിറ്റ്സർലൻഡ്. അവ രുടെ ഏറ്റവും വലിയ വിപണി യുഎസാണ്. 2024-ൽ മാത്രം 540 കോടി ഡോളറിൻ്റെ കയറ്റുമതിയുണ്ടായി. അതിനിടെ സ്വി റ്റ്സർലൻഡുമായി ഉടൻ വ്യാപാരക്കരാറിലെത്താനിടയുണ്ടെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്‌നിക് പറഞ്ഞു.

വാച്ചിന് വലിയ പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്നതെന്ന് കമ്പനി പറഞ്ഞു. ഡിമാൻഡ് കൂടിയതിനാൽ ഓൺലൈൻ ഡെലിവറി രണ്ടാഴ്ചയോളം വൈകും. എന്നാൽ, ഇതിനകം എത്ര വാച്ച് വിറ്റുപോയെന്ന് വ്യക്തമാക്കാൻ കമ്പനി തയാറായില്ല. അതേസമയം, കനത്ത തീരുവ ഒഴിവാക്കാൻ ട്രംപ് തയാറാൽ വിപണിയിൽ നിന്ന് വാച്ച് പിൻവലിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.