കടമക്കുടി സെന്റ് അഗസ്റ്റിന്‍സ് പള്ളിയുടെ വികാരിസ്ഥാനത്ത് നിന്ന് ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി രാജിവച്ചു
കടമക്കുടി സെന്റ് അഗസ്റ്റിന്‍സ് പള്ളിയുടെ വികാരിസ്ഥാനത്ത് നിന്ന് ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി രാജിവച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കവുമായി ബന്ധപ്പെട്ട സമവായം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പൗരോഹിത്യ പദവിയില്‍ തുടര്‍ന്നുകൊണ്ടിരിക്കും.
സഭാ നേതൃത്വവും വൈദികരും ചേര്‍ന്നുള്ള ചര്‍ച്ചകളിലൂടെ ഉണ്ടായ സമവായപ്രകാരം ജനാഭിമുഖ കുര്‍ബാന തുടരാന്‍ കഴിയുമെങ്കിലും എല്ലാ പള്ളികളിലും ഏകീകൃത കുര്‍ബാനയും നിര്‍ബന്ധമായും അര്‍പ്പിക്കണമെന്ന് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാദര്‍ വട്ടോളിയെ കടമക്കുടി പള്ളിയുടെ വികാരിയായി നിയമിച്ചത്. എന്നാല്‍ സമവായത്തോടുള്ള എതിര്‍പ്പിനാലാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇടവകയില്‍ ജനാഭിമുഖ കുര്‍ബാന മാത്രമാണ് ഇതുവരെ തുടരുന്നത്. ചിലര്‍ മറ്റ് ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നുവെങ്കിലും അവിടെ വിഭജനത്തിന് ഇടവരുത്താന്‍ താന്‍ തയ്യാറല്ലെന്നും ഫാദര്‍ വട്ടോളി കൂട്ടിച്ചേർത്തു.
Tag: Father Augustine Vattoli resigns from the post of vicar of St. Augustine’s Church, Kadamakudy