keralaKerala NewsLatest News

നിയമസഭാ സമ്മേളനം ആരംഭിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തി

കസ്റ്റഡി മർദ്ദന സംഭവങ്ങളും രാഹുൽ മാങ്കൂട്ടത്തിൽ വിവാദവും പശ്ചാത്തലമാക്കി നിയമസഭാ സമ്മേളനം ഇന്ന് ആരംഭിച്ചു. ആദ്യ ദിനം തന്നെ വി. എസ്. അച്യുതാനന്ദൻ, മുൻ സ്പീക്കർ പി. പി. തങ്കച്ചൻ, മുൻ പീരുമേട് എംഎൽഎ വാഴൂർ സോമൻ എന്നിവർക്കുള്ള ചരമോപചാരം മുഖ്യമന്ത്രി പിണറായി വിജയൻ അർപ്പിച്ചു. സമ്മേളനം മൊത്തം 12 ദിവസം നീണ്ടുനിൽക്കും.

പോലീസ് അതിക്രമങ്ങളിൽ മുഖ്യമന്ത്രി സഭയിൽ വിശദീകരണം നൽകണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. തദ്ദേശസ്വയംഭരണവും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണ്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ വിഷയം മുന്നോട്ട് വെച്ച് പ്രതിരോധം ഉറപ്പിക്കാനാണ് ഭരണപക്ഷത്തിന്റെ തന്ത്രം.

ആഗോള അയ്യപ്പ സംഗമം, ശബ്ദരേഖ വിവാദം, ആരോഗ്യ വകുപ്പിലെ വീഴ്ചകൾ എന്നിവയും സഭയിലെ ചർച്ചാ വിഷയങ്ങളാകും. അക്രമകാരിയായ വന്യജീവികളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകുന്ന നിയമ ഭേദഗതി ബില്ലടക്കമുള്ള പ്രധാന നിയമനിർമ്മാണങ്ങൾ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 10 വരെയുള്ള ദിവസങ്ങളിലാണ് 12 ദിവസത്തെ സമ്മേളനം നടക്കുക.

Tag; Assembly session begins; Rahul Mangkoottathil arrives in parliment

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button