keralaKerala NewsLatest News

ആർഎസ്എസ് മുഖപത്രമായ കേസരിയിൽ പ്രസിദ്ധീകരിച്ച ക്രൈസ്തവ വിരുദ്ധ ലേഖനത്തിന് മറുപടിയായി ദീപികയുടെ മുഖപ്രസംഗം

ആർഎസ്എസ് മുഖപത്രമായ കേസരിയിൽ പ്രസിദ്ധീകരിച്ച ക്രൈസ്തവ വിരുദ്ധ ലേഖനത്തിന് മറുപടിയായി ദീപികയുടെ മുഖപ്രസംഗം ശക്തമായ വിമർശനവുമായി രംഗത്തെത്തി. ക്രൈസ്തവരെ ലക്ഷ്യമാക്കി ഭരണഘടനയെ തകർക്കാനുള്ള കുതന്ത്രമാണിതെന്നാണു മുഖപ്രസംഗത്തിലെ വിലയിരുത്തൽ. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തിന് കൂട്ടുനിന്ന വർഗീയ പ്രസ്ഥാനം ഇന്നും അതേ പ്രവണത തുടരുകയാണെന്നും, കേരളത്തിൽ ക്രൈസ്തവരുടെ പിന്തുണ തേടുന്ന ബിജെപിയുടെ മറുകൈ എവിടെയാണെന്ന് വ്യക്തമാകുമെന്നും ദീപിക ചൂണ്ടിക്കാട്ടുന്നു. മതപരിവർത്തന നിരോധന ബില്ലുകൾ ഭരണഘടനാവിരുദ്ധമാണെന്നും അവ ചോദ്യം ചെയ്യപ്പെടണമെന്നും മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നു.

കേസരിയിലെ ലേഖനത്തിൽ മിഷണറിമാർ മതംമാറ്റം നടത്തി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു, ക്രൈസ്തവ രാജ്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു, ഭാഷയെയും സംസ്കാരത്തെയും അധിനിവേശം ചെയ്യുന്നു, വിഘടന ചിന്ത വളർത്തി സായുധ ഭീകരവാദത്തിലേക്ക് ആളുകളെ നയിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ഇതിനെതിരെ പ്രതികരിച്ച കെ.സി. വേണുഗോപാൽ, ലേഖനം ആർഎസ്എസിന്റെ പഴയ ക്രൈസ്തവ വിരുദ്ധ മനോഭാവം ആവർത്തിക്കുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു.

ഓർഗനൈസറും കേസരിയും പ്രസിദ്ധീകരിക്കുന്നത് വെറുപ്പ് വിതയ്ക്കുന്ന എഴുത്തുകളാണെന്നും, ക്രൈസ്തവരെ നാടിന്റെ ശത്രുവായി ചിത്രീകരിക്കുന്ന ആർഎസ്എസ് ഗൂഢലക്ഷ്യത്തെ തള്ളിക്കളയാൻ ബിജെപി തയ്യാറാണോ എന്ന ചോദ്യവും വേണുഗോപാൽ ഉയർത്തി. ‘ആഗോള മതപരിവർത്തനത്തിന്റെ നാൾവഴികൾ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച കേസരി ലേഖനം, മതപരിവർത്തനമെന്ന വിഷയത്തെ ആയുധമാക്കി വീണ്ടും സമൂഹത്തിൽ വൈരവും ഭിന്നതയും വളർത്താനുള്ള ശ്രമമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ.

Tag: Deepika’s editorial in response to anti-Christian article published in RSS mouthpiece Kesari

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button