keralaKerala NewsLatest NewsUncategorized

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നിവേദനം ഏറ്റെടുക്കാതെ മടക്കിയ കൊച്ചു വേലായുധന് വീട് നിർമിച്ച് നൽകുമെന്ന് സിപിഐഎം പ്രഖ്യാപിച്ചു

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നിവേദനം ഏറ്റെടുക്കാതെ മടക്കിയ കൊച്ചു വേലായുധന് വീട് നിർമിച്ച് നൽകുമെന്ന് സിപിഐഎം പ്രഖ്യാപിച്ചു. സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽഖാദറാണ് ഈ വിവരം ഫേസ്ബുക്കിൽ അറിയിച്ചത്. പുള്ളിലെ കൊച്ചു വേലായുധന്റെ വീട്ടിലെത്തി പാർട്ടിയുടെ പേരിൽ തന്നെ സഹായവാഗ്ദാനം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. വീടിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്നും അബ്ദുൽഖാദർ പറഞ്ഞു.

സുരേഷ് ഗോപി ചേർപ്പ് പുള്ളിൽ സംഘടിപ്പിച്ച കലുങ്ക് വികസന സംവാദത്തിനിടെയാണ് സംഭവം നടന്നത്. പ്രദേശവാസിയായ തായാട്ട് കൊച്ചു വേലായുധൻ വീടിന്റെ പ്രശ്‌നവുമായി ബന്ധപ്പെട്ട നിവേദനമടങ്ങിയ കവർ എംപിക്ക് കൈമാറിയപ്പോൾ, അത് തുറന്നുനോക്കാതെയാണ് സുരേഷ് ഗോപി “വീട് നിർമ്മാണം എംപിയുടെ ജോലി അല്ല, പഞ്ചായത്ത് നോക്കട്ടെ” എന്ന് പറഞ്ഞ് മടക്കിയത്. ഈ പ്രതികരണം വയോധികനെ അവഹേളിച്ചതായി വ്യാപകമായ വിമർശനങ്ങൾ ഉയർന്നു.

സുരേഷ് ഗോപിയുടെ സമീപനം കാണിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചര്‍ച്ചയായി. നിവേദനം കൈമാറാൻ ശ്രമിച്ച മറ്റൊരു വയോധികൻ, കൊച്ചു വേലായുധന് ലഭിച്ച പ്രതികരണം കണ്ടതോടെ, തന്റെ കൈയിലെ അപേക്ഷ പിന്നിലേക്ക് ഒളിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

സംഭവം ശക്തമായ പ്രതികരണങ്ങൾക്ക് വഴിയൊരുക്കിയപ്പോൾ, കൊച്ചു വേലായുധന്റെ വീടിന്റെ നിർമാണ ചുമതല സിപിഐഎം ഏറ്റെടുത്തിരിക്കുകയാണ്. ചേർപ്പ് പുള്ളിലെയും ചെമ്മാപ്പള്ളിയിലെയും പരിപാടികളിൽ സുരേഷ് ഗോപിക്കൊപ്പം നടനും ബിജെപി നേതാവുമായ ദേവനും സംവിധായകൻ സത്യൻ അന്തിക്കാടും പങ്കെടുത്തിരുന്നു.

Tag: CPI(M) has announced that it will build a house for Kochu Velayudhan, whose petition was returned without being accepted by Union Minister of State Suresh Gopi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button