keralaKerala NewsLatest News

പി. കെ. ഫിറോസിനെതിരായ അഴിമതി ആരോപണങ്ങളിൽ പ്രതികരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. ഫിറോസിനെതിരായ അഴിമതി ആരോപണങ്ങളിൽ പ്രതികരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ . കാര്യങ്ങള്‍ പി കെ ഫിറോസ് തന്നെ വ്യക്തവും വ്യവസ്ഥാപിതവുമായ രേഖകള്‍ വച്ച് സമര്‍ത്ഥിച്ചിട്ടുണ്ടെന്ന് ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടെന്നും അതില്‍ കൂടുതല്‍ പറയാനില്ലെന്നും ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന നേതാക്കള്‍ പ്രതികരിക്കേണ്ടതിന്റെ ആവശ്യമില്ല. ഈ ആരോപണത്തിന് ഫിറോസ് തന്നെ മതിയെന്നും ശിഹാബ് തങ്ങള്‍ കൂട്ടിച്ചേർത്തു.

അതേസമയം, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയെക്കുറിച്ചുള്ള ആരോപണം മുസ്‌ലിം ലീഗ് ഏറ്റെടുത്തില്ലെന്ന് മുൻ മന്ത്രി കെ. ടി. ജലീൽ വിമർശിച്ചു. തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും, എന്തുകൊണ്ട് അദ്ദേഹം ഇടപെടുന്നില്ലെന്നും ജലീൽ ചോദിച്ചു. പി. കെ. കുഞ്ഞാലികുട്ടി പോലും ഇതുവരെ ഒരു നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഫിറോസ് ഉയർത്തിയ സർവകലാശാലാരോപണം, സ്വന്തം ഹവാല ഇടപാടുകൾ മറയ്ക്കാനാണ് കൊണ്ടുവന്നതെന്ന് ജലീൽ പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി ലീഗ് നേതാക്കൾ ഇതിനെക്കുറിച്ച് നിയമസഭയിൽ ഒന്നും പറഞ്ഞിട്ടില്ലെന്നും, ലീഗ് തന്നെ വിഷയത്തെ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫിറോസിന് ദുബായിൽ ബിസിനസ് ഉണ്ടെന്ന വാദത്തിന് മറുപടി നൽകിയിട്ടില്ലെന്നും, നിലവിലില്ലാത്ത കമ്പനിയുടെ ലേബലിലാണ് ശമ്പളം വാങ്ങിയതെന്നും ജലീൽ ആരോപിച്ചു. ദുബായിലെ കമ്പനി എവിടെയാണെന്നും, അതിന് ഗോഡൗൺ ഉണ്ടോയെന്നും അദ്ദേഹം ചോദ്യം ചെയ്തു. “യുഡിഎഫ് നേതാക്കളുടെ അഴിമതിയെക്കുറിച്ച് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലെ ആരോപണത്തിന് പിന്നാലെയാണ് ഫിറോസിന്റെ പേരും ഉയരുന്നത്. സാമ്പത്തിക സ്രോതസ്സ് എന്താണെന്ന് വ്യക്തമാക്കാതെ ഫിറോസ് യൂത്ത് ലീഗ് ഭാരവാഹിയായി തുടരാനാവില്ല,” എന്നും ജലീൽ വിമർശിച്ചു.

Tag: Muslim League state president Panakkad Sadikhali Shihab Thangal responds to corruption allegations against P. K. Feroz

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button