
ഡൽഹി: അടുത്തുവരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തിനു ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ സമ്മാനം. 2022ൽ കപ്പുയർത്തുമ്പോൾ താൻ ധരിച്ച, തൻറെ ഒപ്പോടു കൂടിയ ജേഴ്സിയാണ് മെസ്സി പ്രധന മന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ സമ്മാനമായി അയക്കുന്നത് . സെപ്റ്റംബർ 17നാണ് മോദിയുടെ പിറന്നാൾ.ഡിസംബറിൽ ഇന്ത്യൻ പര്യടനത്തിനെത്തുന്ന മെസ്സി പ്രധാനമന്ത്രിയെ കാണുമെന്നും വിവരങ്ങൾ ഉണ്ട് . ഡിസംബർ 13 മുതൽ 15 വരെയാണ് മെസ്സി ഇന്ത്യയിലുള്ളത് . പര്യടനം നടത്തുന്നത് കൊൽക്കത്തയിലും മുംബൈയിലുമാകും എന്നാണ് ഇപ്പോൾ വരുന്ന വിവരങ്ങൾ. പര്യടനത്തിന് ശേഷമായിരിക്കും മെസ്സി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടത്തുക .അതേസമയം, നവംബറിലാണ് മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുന്നത്. അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലായിരിക്കും .എഎഫ്എ അറിയിച്ചത് നവംബർ വിൻഡോയിൽ ലുവാണ്ട, കേരളം എന്നിവിടങ്ങളിൽ നവംബർ 10നും 18നും ഇടയിൽ അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കുമെന്നാണ് .
Tag:Messi’s gift to Modi; Messi’s signed World Cup jersey sent to him on his 75th birthday