international newsLatest NewsNationalPolitics

ന്യൂ യോർക്ക് ടൈംസിനെതിരെ മാനനഷ്ടക്കേസ് നൽകി ട്രംപ്;ഏറ്റവും മോശവും അധഃപതിച്ചതുമായ പത്രമെന്ന് വിമർശനവും

വാഷിംഗ്ടൺ: തനിക്കെതിരെ നിരന്തരം വ്യാജവാർത്തകൾ നൽകുന്നുവെന്നും ഡെമോക്രാറ്റിക്ക് പാർട്ടിയുടെ മുഖപത്രമായി പത്രം പ്രവർത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി അമേരിക്കൻ ദിനപത്രമായ ന്യൂ യോർക്ക് ടൈംസിനെതിരെ ട്രംപ് മാനനഷ്ടക്കേസ് നൽകി. ന്യൂ യോർക്ക് ടൈംസിനെ ഏറ്റവും മോശവും അധഃപതിച്ചതുമായ പത്രമെന്ന് വിമർശിച്ചുകൊണ്ടാണ് ട്രംപ് പതിനഞ്ച് ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് നൽകിയത്.

ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ മാനനഷ്ടക്കേസ് നൽകിയതിൽ വളരെ അഭിമാനം തോന്നുന്നുവെന്ന് പ്രതികരിച്ചിരുന്നു . തനിക്കെതിരെ നടന്നത് ഏറ്റവും വലിയ ഒറ്റതിരിഞ്ഞ, നിയമവിരുദ്ധമായ ക്യാമ്പയിനാണ് ന്യൂ യോർക്ക് ടൈംസ് ചെയ്തത്.കൂടാതെ ജനങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റായ തന്നെക്കുറിച്ച്, തന്റെ കുടുംബത്തെക്കുറിച്ചും ബിസിനസുകളെക്കുറിച്ചും നിരന്തരം കള്ളപ്രചാരങ്ങലാണ് ന്യൂയോർക് ടൈംസ് ചെയ്തുപോന്നിരുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഇത്രയും കാലം വ്യാപകമായി നുണകൽ മാത്രം പ്രചരിപ്പിക്കാൻ അഴിച്ചുവിട്ടിരിക്കുകയായിരുന്നു എന്നും ട്രംപ് പറഞ്ഞു.

Tag: Trump filed a defamation case against The New York Times; criticized it as the worst and most degraded newspaper.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button