അനിശ്ചിതകാല സത്യാഗ്രഹ സമരത്തിനൊരുങ്ങി പ്രതിപക്ഷം;സംസ്ഥാനത്തെ പൊലീസ് മർദ്ദനങ്ങളിൽ പ്രതിഷേധം രൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് മർദ്ദനങ്ങളിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം.ഇതിനെതിരെ നടപടിയെടുത്തത് കുറ്റവാളികളായ പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കുന്നത് വരെ നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുമെന്ന് പ്രതിപക്ഷം. എംഎൽഎമാരായ എകെഎം അഷറഫും ടിജെ സനീഷ് കുമാറുമാണ് സത്യാഗ്രഹം അനുഷ്ഠിക്കുക. പ്രതിപക്ഷ നേതാവായ വി ഡി സതീശനാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്. പൊലീസിനെതിരെ രൂക്ഷവിമർശനമാണ് വി ഡി സതീശൻ സഭയില്‍ ഉന്നയിച്ചത്. പേരൂർക്കട വ്യാജമോഷണക്കേസ് അടക്കം നിരവധി വിഷയങ്ങലെ ചർച്ചയാക്കിയാണ് പ്രതിപക്ഷ നേതാവ് കാര്യങ്ങളെ ഉന്നയിച്ചത്.
ദളിത് യുവതിയോട് കക്കൂസിലെ വെള്ളം കുടിക്കാൻപറഞ്ഞ നാണംകെട്ട പൊലീസ് ആണ് സംസ്ഥാണുള്ളത് . അന്തിക്കാട് തോർത്തിൽ കരിക്ക് വെച്ചാണ് ഇടിച്ചത്.ഇവൻ ആരാ ആക്ഷൻ ഹീറോ ബിജു ആണോ ? സിനിമയിലുള്ള പൊലീസുകാരെ പോലെയാണോ ഇവർ അനുകരിക്കാൻ ശ്രെമിക്കുന്നതെന്നും വി.ഡി . തുടർന്ന് ഇത് സ്റ്റാലിന്റെ റഷ്യയല്ലെന്നും മുഖ്യമന്ത്രിയെ ഓർമിപ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പൊലീസ് മർദ്ദനങ്ങളിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നതിനെതിരെയും പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചു . ഇതുവരെ പൊതുസമൂഹത്തോട് മുഖ്യമന്ത്രി മറുപടി ഒന്നും തന്നെ പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? കേരള ചരിത്രത്തിൽ ഏതെങ്കിലും മുഖ്യമന്ത്രി ഇതുപോലെ മിണ്ടാതിരുന്നിട്ടുണ്ടോ ? മിടുക്കന്മാരായ പൊലീസുകാർ ഇപ്പോഴും സർവീസിൽ ഉണ്ട്. എന്നിരുന്നാലും ഏറാൻ മൂളികളായ പൊലീസുകാർക്കാണ് സർക്കാർ സംരക്ഷണം നൽകുന്നതെന്നും പ്രതിപക്ഷ നേതാവായ വി.ഡി സതീശൻ ആഞ്ഞടിച്ച്കൊണ്ട് പറഞ്ഞു.
Tag: The opposition is preparing for an indefinite hunger strike; protests against police repression in the state are intensifying.