കാമുകന്റെ മുമ്പിൽ കൂട്ടബലാത്സംഗത്തിനിരയായി യുവതി
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നിത്യ സംഭവമാകുമ്പോൾ

ഭുബനേശ്വർ: ആൺ സുഹൃത്തിന്റെ മുമ്പിൽ 19കാരി കൂട്ടബലാത്സംഘത്തിന് ഇരയായി.ഒഡീഷയിലെ പുരി ബീച്ചിലാണ് സംഭവം. ആൺ സുഹൃത്തിന്റെ മുൻപിൽ വെച്ചുണ്ടായ കൂട്ട ബലാത്സംഗത്തിൽ പ്രതികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
യുവതിയും ആൺസുഹൃത്തും പുരി ബീച്ചിലെ ബലിഹർചണ്ടി ക്ഷേത്രത്തിന് സമീപം ഇരിക്കുകയായിരുന്നു . ഈ സമയത്ത് പ്രതികലായവരുടെ ഇവരുടെ അടുത്തെത്തി വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു.ഇരുവരും പണം നൽകില്ലെന്ന് ഉറപ്പിച്ചുപറഞ്ഞതോടെ പ്രതികൾ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു, സമീപത്തെ മരത്തിൽ ആൺസുഹൃത്തിനെ കെട്ടിയിട്ട ശേഷമാണ് യുവതിക്കുനേരെ അതിക്രമം നടത്തിയത്.
സംഭവത്തിനു പിന്നാലെ യുവതി മാനസികമായി തളർന്നു.പിന്നീടാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസികളായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത് .മാത്രമല്ല പ്രതികളിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് പുറത്ത് വന്ന സൂചന.
ഈ സംഭവത്തെ പോലെ മുൻപും ഒരു സംഭവം ഒഡീഷയിൽ ഉണ്ടായിട്ടുണ്ട്.മാത്രമല്ല കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒഡീഷയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണ്ഭുബനേശ്വറിലെ ഒരു ലോഡ്ജിൽ വെച്ച് ഒരു യുവതി കൂട്ട ബലാത്സംഗത്തിനിരയായിരുന്നു. സെപ്റ്റംബർ അഞ്ചിന് വിനായക ചതുർഥി ആഘിശങ്ങളുടെ ഭാഗമായി ഗ്രാമത്തിലേക്ക് പോകുന്ന വഴിയിൽ 14 വയസുകാരി പീഡനത്തിനിരയായിരുന്നു. കഴിഞ്ഞ മാസം വെറും 10 വയസ് മാത്രമുള്ള ആദിവാസി കുട്ടിയും പീഡനത്തിനിരയായിരുന്നു.സ്ത്രീകൾക് സധൈര്യം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയുമാണ്. ഇത്തരം സംഭവങ്ങൾ തുടർ കഥകളാകുമ്പോൾ ഇവിടത്തെ വീഴ്ച ഭരണത്തിന്റെയും കൂടി വീഴ്ച അല്ലെ?