generalindiaKerala NewsLatest NewsNews

വഖഫ് ഭേദഗതി നിയമം ; സുപ്രധാന വകുപ്പുകളിൽ ഇടപെടാതെ സുപ്രീംകോടതി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യണമെന്ന വ്യവ സ്ഥയും ചീഫ് ജസ്റ്റിസ് ബി .ആർ. ഗവായ് അധ്യക്ഷ നായ ബെഞ്ച് ശരിവെച്ചു

വിവാദമായ വഖഫ് ഭേദഗതി നി യമത്തിലെ ചില വ്യവസ്ഥകൾ സ്റ്റേ ചെയ്തെങ്കിലും ഹർജിക്കാർ എതിർ ത്ത സുപ്രധാനമായ വകുപ്പുകളിൽ ഇടപെടാൻ സുപ്രീംകോടതി തയ്യാ റായില്ല. ദീർഘകാല ഉപയോഗത്തിലൂ ടെ വഖഫായി പ്രഖ്യാപിക്കാമെന്ന് (വഖഫ് ബൈ യൂസർ) വ്യവസ്ഥ പുതിയ നിയമത്തിൽ ഒഴിവാക്കിയ തിനെ ഹർജിക്കാർ ശക്തമായെതിർ ത്തെങ്കിലും സുപ്രീംകോടതി ഇടപെട്ടില്ല . വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യണമെന്ന വ്യവ സ്ഥയും ചീഫ് ജസ്റ്റിസ് ബി .ആർ. ഗവായ് അധ്യക്ഷ നായ ബെഞ്ച് ശരിവെച്ചു. ദീർഘകാല ഉപയോ ഗത്തിലൂടെ വഖഫ് ആയി പ്രഖ്യാപിക്കുന്ന വകുപ്പ് പുതിയ നിയമത്തിൽ എടുത്തു കളഞ്ഞതാണ് ഹർജിക്കാർ ഏറ്റവു മധികം എതിർത്തത്. ഡൽഹി ജുമാ മസ്‌ജിദ് ഉൾപ്പെടെയുള്ള ഒട്ടേറെ പള്ളികൾ പോലും ഇത്തരത്തിലു ള്ളതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, ഇതുസംബന്ധിച്ച ഭേ ദഗതിയിൽ പ്രഥമദൃഷ്ട്യാ തെറ്റുകാ ണാനാവില്ലെന്ന് കോടതി പറഞ്ഞു. അതേസമയം, ഏത് രീതിയുള്ളവഖഫ് സ്വത്തിലും ട്രിബ്യൂണലിന്റെ തീരുമാനമില്ലാതെ (അപ്പീലിൽ ഹൈ ക്കോടതിയുടേയും) മാറ്റം വരുത്തരു തെന്ന് കോടതി വ്യക്തമാക്കി. പുരാവ സ്തുക്കളായി നിയമപ്രകാരം വിജ്ഞാ പനം ചെയ്യപ്പെട്ട വസ്തുക്കൾ വഖഫാക്കിയിട്ടുണ്ടെങ്കിൽ അവ അങ്ങനെയല്ലാതാ ക്കുമെന്ന വകുപ്പിന് സ്റ്റേ ഇല്ല. ആദി വാസികളുടെ ഭൂമിയെ വഖഫാക്കി പ്രഖ്യാപിക്കാ നാവില്ലെന്ന മൂന്ന് വകു പ്പിനും സ്റ്റേ ഇല്ല. വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യണമെന്ന 36-ാം വകുപ്പും സു പ്രീംകോടതി ശരിവെച്ചു. പഴയ നി യമത്തിലും രജിസ്ട്രേഷൻ പറയു ന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അമുസ്‌ലിങ്ങൾക്കും വഖഫ് ചെയ്യാമെന്ന പഴയ നിയമത്തിലെ 104-ാം വകുപ്പ് ഒഴിവാക്കിയതിൽ സു പ്രീംകോടതി ഇടപെട്ടില്ല. ഇതിനെസ്വേച്ഛാപരമായ നടപടിയെന്ന് പറ യാനാവില്ലെന്ന് കോടതി നിരീക്ഷി ച്ചു. വഖഫ് ബോർഡ് സിഇഒ ആയി അമുസ്‌ലിങ്ങളെയും നിയമിക്കാമെന്ന വകുപ്പും (23) സ്റ്റേ ചെയ്തില്ല. പകരം, കഴിയുന്നതും മുസ്‌ലിങ്ങളെ ത്തന്നെ നിയമിക്കാൻ ശ്രമിക്കണമെ ന്നുമാത്രം ആവശ്യപ്പെട്ടു.
വിധിയിലെ മറ്റു നിർദേശങ്ങൾ ; ഭേദഗതി നിയമത്തിലെ മൂന്ന് (സി) വകുപ്പ് പ്രകാരം ഉടമസ്ഥാവ കാശ തർക്കം ട്രിബ്യൂണൽ തീർപ്പാക്കുംവരെ വഖഫിൽനിന്ന് ത്തുക്കൾ കൈവശപ്പെടുത്തുകയോ റവന്യു രേഖകളിലോ വഖഫ് ബോർഡ് രേഖകളിലോ മാറ്റം വരുത്തുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി. അതേസമയം, ഭേദഗതി നിയമത്തിലെ മൂന്ന്(സി) പ്രകാര മുള്ള അന്വേഷണം തുടങ്ങി ട്രിബ്യൂണലിൻ്റെ അന്തിമ തീരുമാനവും അപ്പിലിൽ ഹൈക്കോടതിയുടെ ഉത്തരവുകളും വരുന്നതുവരെ സ്വ ത്തിൽ മൂന്നാംകക്ഷിക്ക് അവകാശം നൽകാനാവില്ല. വഖഫ് കൗൺസിലിലും ബോർഡുകളിലും അമുസ്‌ലിങ്ങളെ ഉൾ പ്പെടുത്തുന്നതിനെയും സുപ്രിംകോടതി എതിർത്തില്ല. അതേസ മയം, കൗൺസിലിലെ 22 അംഗങ്ങളിൽ നാലിൽ കൂടുതലോ സം സ്ഥാന വഖഫ് ബോർഡുകളിലെ 11 അംഗങ്ങളിൽ മൂന്നിൽ കൂടുതലോ അമുസ്‌ലിങ്ങൾ പാടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button