പരിശോധനയ്ക്കിറങ്ങിയ ഗാർഡ് അടിയിലുള്ളപ്പോൾ ട്രെയിൻ നീങ്ങി;’കിടന്നു’ വന്നു ജീവൻ

തിരുവനന്തപുരം: പരിശോധന നടത്താനായി ഇറങ്ങിയ ട്രെയിൻ മാനേജർ അടിയിൽ നിൽക്കുമ്പോൾ ട്രെയിൻ മുന്നോട്ടെടുത്തു. പെട്ടെന്നു ട്രാക്കിൽ കമിഴ്ന്നു കിടന്നതിനാൽ 2 കോച്ചുകൾ കടന്നു പോയെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.തിരുവനന്തപുരം കുണ്ടമൺകടവ് സ്വദേശിനി ടി.കെ. ദീപയാണ് ജീവിതത്തിലേക്ക് തിരികെ വന്നത് ‘
ഇന്നലെ രാവിലെ 9.15ന് തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്കു പുറപ്പെട്ട നേത്രാവതി എക്സ‌്പ്രസിന്റെ കോച്ചിനടിയിൽ നിന്ന് പുക ഉയരുന്നത് മുരുക്കുംപുഴ സ്റ്റേഷനിലെ ജീവന ക്കാരാണു കണ്ടത്. തുടർന്ന് വിവരം അറിയിച്ചതിനു പിന്നാലെ ട്രെയിൻ ചിറയിൻകീഴിൽ നിർത്തി. എവിടെ നിന്നാണ് പുക ഉയരുന്നതെന്ന് പരിശോധിക്കാനായി ദീപ ട്രെയിനിന് അടിയിലേക്ക് ഇറങ്ങി. പരിശോദിക്കുകയായിരുന്നു.ഇതിന്റെ ഇടയിലാണ് ട്രെയിൻ മുന്നോട്ട് എടുക്കുകയും ഗാർഡ് അത്ഭുതകരമായി രക്ഷപെട്ടത്.
Tag: The guard who went for inspection was knocked down when the train moved; ‘life came’ lying down.