keralaKerala NewsLatest News

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ജസ്റ്റിസ് പി.എസ്. നരസിംഹയും ജസ്റ്റിസ് എ.എസ്. ചന്ദുർക്കറും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്നതാണെന്നും, അത് നടത്തുന്നത് തടയണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം സ്വദേശി ഡോ. മഹേന്ദ്രകുമാറാണ് ഹർജി സമർപ്പിച്ചത്. ഇതിന്മേൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തടസ്സഹർജി നൽകിയിട്ടുണ്ട്. ദേവസ്വം ബോർഡിനുവേണ്ടി അഭിഭാഷകൻ വി. ഗിരി ഹാജരാകുന്നു. സമാനമായ ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് വിഷയമിപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

പരിസ്ഥിതിജന്യ ആശങ്കകളും രാഷ്ട്രീയ ലക്ഷ്യങ്ങളും കണക്കിലെടുത്ത് സംഗമം തടയണമെന്നാണ് ഹർജിക്കാരന്റെ വാദം. പമ്പാതീരം പരിസ്ഥിതി ലോല മേഖലയായതിനാൽ വൻജനപങ്കാളിത്തത്തോടെ നടക്കുന്ന പരിപാടികൾ അവിടെ സമ്മർദം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും ഉന്നയിച്ചിട്ടുണ്ട്. അയ്യപ്പ സംഗമത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ഉദ്ദേശ്യമുണ്ടെന്നും, ദേവസ്വം ബോർഡുകളെ രാഷ്ട്രീയവൽക്കരിക്കാൻ നടത്തുന്ന ശ്രമമാണിതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Tag: Supreme Court to issue interim order today on plea seeking ban on global Ayyappa gathering, sabarimala ayyappa sangamam

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button