international newsLatest NewsWorld

ചാർളി കിർക്ക് കൊലപാതകം; പ്രതി ടൈലർ റോബിൻസണിനെതിരെ കുറ്റപത്രം സമർപ്പിച്ചു

ചാർളി കിർക്ക് കൊലപാതക കേസിലെ പ്രതി ടൈലർ റോബിൻസണിനെതിരെ കുറ്റപത്രം സമർപ്പിച്ചു. 22 കാരനായ ഇയാളിന് കൊലപാതകം, നിയമ സംവിധാനത്തെ തടസ്സപ്പെടുത്തൽ ഉൾപ്പെടെ ഏഴ് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വധശിക്ഷ ലക്ഷ്യമാക്കി കേസിനെ മുന്നോട്ടുകൊണ്ടുപോകാനാണെന്ന് പ്രോസിക്യൂഷൻ അന്താരാഷ്ട്ര മാധ്യമങ്ങളോട് വ്യക്തമാക്കി.

പ്രതിയെ യൂട്ടാ കോടതിയിൽ വെർച്വൽ സംവിധാനത്തിലൂടെയാണ് ഹാജരാക്കിയത്. ചാർളി കിർക്കിന്റെ വിദ്വേഷപരമായ പരാമർശങ്ങളാണ് കൊലപാതകത്തിന് പ്രേരണയായതെന്ന് ടൈലറിന്റെ ടെക്സ്റ്റ് സന്ദേശങ്ങൾ തെളിവായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഇയാൾക്കെരെ കുറ്റങ്ങൾ ഔദ്യോഗികമായി ചുമത്തിയത്. പ്രതിക്കായി അഭിഭാഷകരെ നിയമിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് കൗണ്ടി അറ്റോർണി അറിയിച്ചു.

കോടതിയിൽ പ്രത്യക്ഷപ്പെട്ട സമയത്ത്, ടൈലർ റോബിൻസൺ തന്റെ പേര് മാത്രമാണ് പറഞ്ഞത്; മറ്റൊന്നും പ്രതികരിച്ചില്ല. ഒരു ആഴ്ച മുൻപ് റൂമിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോട് ചാർളി കിർക്കിനെ കൊലപ്പെടുത്തുമെന്ന് ഇയാൾ പറഞ്ഞിരുന്നതായും വ്യക്തമായി. അച്ഛൻ സമ്മാനമായി നൽകിയ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Tag: Charlie Kirk murder: Charges filed against Tyler Robinson

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button