മുഖ്യമന്ത്രിയെ തിരക്കി എനിക്ക് പോകാൻ പറ്റുമോന്ന് വയോധിക;എന്ന എന്റെ നെഞ്ചത്തോട്ട് കയറിക്കോന്ന് സുരേഷ് ഗോപി എംപി

കലുങ്ക് സഭയിലെ വിവാദത്തിനു പിന്നാലെ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കുമോയെന്ന വയോധികയുടെ ചോദ്യത്തിന് സുരേഷ് ഗോപി നടത്തിയ പ്രതികരണമാണു ഇപ്പോൾ ചർച്ച വിഷയം ആയിരിക്കുന്നത്. ഇന്നു രാവിലെ ഇരിങ്ങാലക്കുടയിൽ വച്ചു നടന്ന കലുങ്ക് സഭയിലായിരുന്നു വിവാദത്തിനു ആസ്പദമായ സംഭവം ഉണ്ടായത്. കരുവന്നൂർ സഹകരണ ബാങ്കിലെ തന്റെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കുമോ എന്ന് വയോധിക കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയോട് ചോദിച്ചത്. അതിന് മുഖ്യമന്ത്രിയെ സമീപിക്കൂ എന്നായിരുന്നു സുരേഷ് ഗോപി മറുപടി നൽകിയത്. മറുപടിക് പിന്നാലെ വയോധിക മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റുമോ എന്നു സുരേഷ് ഗോപിയോട് ചോദിച്ചു.ചോദ്യത്തിന് പിന്നാലെ ‘എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് സുരേഷ് ഗോപിയുടെ പരിഹാസ മറുപടിയും.
മുഖ്യമന്ത്രി തയ്യാറാണോ കരുവന്നൂർ ബാങ്കിൽ നിന്ന് ഇ.ഡി പിടിച്ചെടുത്ത പണം തിരികെ താരാൻ? ഇ.ഡി പിടിച്ചെടുത്ത പണം തിരിച്ച് ബാങ്കിലിട്ട് നിങ്ങൾക്കു തരാനുള്ള സംവിധാനം ഒരുക്കാൻ തയ്യാറാണെങ്കിൽ ആ പണം സ്വീകരിക്കാൻ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചെന്ന് പറയൂ. പരസ്യമായിട്ടാണ് ഞാൻ ഇത് പറയുന്നത്. അല്ലെങ്കിൽ നിങ്ങളുടെ എംഎൽഎയെ കാണൂ’’ –ഇങ്ങനെ സുരേഷ് ഗോപി വയോധികക്യ്ക്ക് മറുപടി നൽകി . ഇതോടെയാണ് മുഖ്യമന്ത്രിയെ തിരക്കി പോകാൻ തനിക്ക് പറ്റുമോ എന്ന വയോധിക ചോദ്യത്തിന് എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ,.എന്ന പരിഹാസ മറുപടി നൽകിയത്. ഇതോടെ ചുറ്റും കൂടിനിന്നവർ എല്ലാം പൊട്ടിച്ചിരിക്കുകയും ചെയ്തു.തുടർന്നു ‘ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ’ എന്ന് വയോധിക ചോദിച്ചതോടെ വീണ്ടും മറുപടി എത്തി. ‘‘അല്ല. ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണ്. ഞാൻ അതിനുള്ള മറുപടിയും നൽകി കഴിഞ്ഞു. നിങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ആ തുക സ്വീകരിക്കാൻ പറയൂ. എന്നിട്ട് നിങ്ങൾക്ക് വീതിച്ച് തരാൻ പറയൂ എന്ന് സുരേഷ് ഗോപിയും.
Tag: The elderly man asked if I could go to meet the Chief Minister; and Suresh Gopi MP came over and hugged me.