മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയായി എ.കെ.ആന്റണി;ഇന്ന് വൈകിട്ട് വാർത്ത സമ്മേളനം

തിരുവനന്തപുരം∙ നിയമസഭയിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്കു മറുപടി നല്കാന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി എ.കെ.ആന്റണി രംഗത്ത്. യുഡിഎഫ് ഭരണകാലത്തെ പൊലീസ് അതിക്രമങ്ങള്‍ സംബന്ധിച്ച മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനായി ഇന്ന് വൈകിട്ട് 5ന് എ.കെ.ആന്റണി വാര്‍ത്താസമ്മേളനം വിളിചിട്ടുണ്ട്.
പൊലീസ് അതിക്രമങ്ങള്‍ സംബന്ധിച്ച അടിയന്തര പ്രമേയത്തിലുള്ള ചര്‍ച്ചയില്‍ ചൊവ്വാഴ്ച സഭയില്‍ മുഖ്യമന്ത്രി ചരിത്രം പറഞ്ഞാണ് ആരോപണങ്ങളെ പ്രതിരോധിചോരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് യുഡിഎഫ് ഭരണത്തിന് കീഴില്‍ പൊലീസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് മുഖ്യമന്ത്രി സഭയില്‍ വിവരിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി എ.കെ.ആന്റണിയും കെ.കരുണാകരനും മുഖ്യമന്ത്രിമാര്‍ ആയിരുന്നപ്പോഴുണ്ടായിരുന്ന പൊലീസ് അതിക്രമങ്ങളും എടുത്തു പറഞ്ഞിരുന്നു. ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ശിവഗിരിയിലുണ്ടായ പൊലീസ് നടപടിയും അദ്ദേഹം പരാമര്‍ശിച്ചു. ഇതു സംബന്ധിച്ചുള്ള മറുപടികള്‍ ആന്റണിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്.ദീര്‍ഘകാലത്തിനു ശേഷമാണ് ആന്റണി ഇത്തരത്തില്‍ രാഷ്ട്രീയവിഷയത്തില്‍ പ്രതികരിക്കാനായി വാര്‍ത്താസമ്മേളനം വിളിക്കുന്നത്.
Tag: A.K. Antony responds to the Chief Minister’s allegations; press conference today evening.