ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് സുപ്രീംക്കോടതി;സർക്കാരിന് ആശ്വാസം

ന്യൂഡല്‍ഹി: ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളികൊണ്ട് , ആഗോള അയ്യപ്പസംഗമം നടത്താമെന്ന് സുപ്രീം കോടതീയുടെ ഉത്തരവ്.
ഇതോടെ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നേരിയ ആശ്വാസമാണ്.മാത്രമല്ല ഹൈക്കോടതിയുടെ ഉത്തരവില്‍ ഇനി ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ ഹൈക്കോടതി നല്‍കിയിട്ടുണ്ട്. എല്ലാ പരാതികളും ഹൈക്കോടതിയില്‍ ഉന്നയിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.
ആഗോള അയ്യപ്പസംഗമം കര്‍ശന നിര്‍ദേശങ്ങളോടെയും നിയന്ത്രണങ്ങളോടെയും നടത്താമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.എന്നാൽ ശബരിമലയുടെ പവിത്രതയെ ബാധിച്ചുകൊണ്ടാകരുത് പരിപാടി സംഘടിപ്പിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു .ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സുതാര്യമായ സാമ്പത്തിക അക്കൗണ്ട് ദേവസ്വം ബോര്‍ഡ് സൂക്ഷിക്കണം. വരവ് ചെലവുകളെ കുറിച്ച് കൃത്യമായ കണക്ക് വേണമെന്നും ഹൈക്കോടതി.
Tag; The Supreme Court says that the global Ayyappa congregation can be conducted. A relief for the government.