ecnomykeralaLocal NewsNews
അംഗീകാരമില്ലാത്ത അൺ എയ്ഡഡ് സ്‌കൂളുകൾ അടച്ചുപൂട്ടണം

കോഴിക്കോട്: ഗവൺമെൻ്റ് അംഗീകാരമില്ലാത്ത അൺ എയ്ഡഡ് സ്‌കൂളുകൾ അടച്ചുപൂട്ടണമെ ന്ന് ബാലാവകാശ കമ്മിഷൻ മലപ്പുറം ഡിഡിഇക്കു നൽകിയ നിർദേശം കോഴിക്കോട് ജില്ലയിലും കർശനമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് എയ്‌ഡഡ് സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ (കെപിഎസ്എംഎ) ജില്ലാ കമ്മിറ്റി നിവേദനം നൽകി.ജില്ലാ പ്രസിഡന്റ്റ് പുമംഗലം അബ്‌ദുറഹ്‌മാൻ, ജില്ലാ ജനറൽ സെക്രട്ടറി ടി.പി. രാജീവൻ, ജില്ലാ സെക്രട്ടറി അഭിലാഷ് പാലാഞ്ചേ രി, ജില്ലാ ട്രഷറർ കെ. സബീലുദ്ധീൻ എന്നിവരാണ് ഡിഡിഇ യ്ക്ക് നിവേദനം നൽകിയത്.
Tag: Unaided schools without recognition should be shut down.