international newsKerala NewsLatest NewsNationalPoliticsUncategorized

ഹൈഡ്രജന്‍ ബോംബ് ഇന്ന് പൊട്ടുമോ?രാഹുല്‍ ഗാന്ധി രാവിലെ 10 മണിക്ക് പ്രത്യേക വാര്‍ത്താ സമ്മേളനം കൂടും

ന്യൂഡല്‍ഹി:ഹൈഡ്രജന്‍ ബോംബ് ഇന്ന് പൊട്ടുമോ? ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ 10മണിക്ക് പ്രത്യേക വാര്‍ത്താ സമ്മേളനം കൂടും . രണ്ടാഴ്‌ചക്ക് മുന്നേ പ്രഖ്യാപിച്ച ഹൈഡ്രജന്‍ ബോംബ് രാഹുല്‍ ഇന്ന് നടത്തുന്ന വാര്‍ത്താ സമ്മേളനത്തിൽ പൊട്ടിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് രാജ്യം.ആദ്യം വോട്ടുകൊള്ളക്കെതിരെ നടത്തിയ വെളിപ്പെടുത്തല്‍ ആറ്റം ബോംബ് മാത്രമാണ്. ഇനി വരാനുള്ളത് ഹൈഡ്രജന്‍ ബോംബ് ആണെന്നാണ് രാഹുല്‍ പറഞ്ഞിരുന്നു.കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത് നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലെ തെരഞ്ഞെടുപ്പ് ക്രമക്കേടിനെ കുറിച്ചു രാഹുല്‍ വെളിപ്പെടുത്തുമെന്നാണ്.പക്ഷെ ഇക്കാര്യത്തില്‍ ഇത് വരെ ഒരു വ്യക്തതയില്ല.ബിഹാറില്‍ വോട്ടവകാശ യാത്രയുടെ സമാപന വേദിയിലാണ് വലിയൊരു വെളിപ്പെടുത്തല്‍ വരുന്നുണ്ടെന്നാണ് രാഹുല്‍ സൂചിപ്പിച്ചത്.ഇന്ന് 10 മണിക്ക് അറിയാൻ സാധിക്കും ഹൈഡ്രജൻ ബോംബ് മോഡി സർക്കാരിനെതീരെ തീവ്രമായി പൊട്ടുമോ ഇല്ലയോ എന്ന്

Tag: Will the hydrogen bomb explode today? Rahul Gandhi will hold a special press conference at 10 AM.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button