മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വോട്ട് കൊള്ളയടിക്കുന്നവരെ സംരക്ഷിക്കുന്നത് നിർത്തണം ; ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി. വോട്ടുകൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നു, തെളിവുണ്ട്. പ്രതിപക്ഷത്തിന് വോട്ടുചെയ്യുന്നവരെ ഒഴിവാക്കുന്നു.ദലിതരെയും ന്യൂനപക്ഷങ്ങളെയും നീക്കുന്നു. കര്‍ണാടകയിലെ ആലന്ദില്‍ 6018 വോട്ട് വെട്ടി. രാജുരയിൽ ആണ് വോട്ടുകൾ ചേർത്തത്. പേരുകളുടെ സ്ഥാനത്ത് അക്ഷരങ്ങൾ മാത്രം. ഗ്യാനേഷ് കുമാർ വോട്ട് കൊള്ളയടിക്കുന്നവരെ സംരക്ഷിക്കുന്നത് നിർത്തണം.
തെരഞ്ഞെടുപ്പ് കമ്മിഷൻ കർണാടക സിഐഡി ആവശ്യപ്പെട്ട തെളിവുകൾ നൽകാൻ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.വ്യാജ ലോഗിന്‍ ഉണ്ടാക്കി തട്ടിപ്പ്. എന്നിവയെല്ലാം പരാതിക്കാരെ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഹാജരാക്കി. തന്‍റെ പേരില്‍ തട്ടിപ്പ് നടന്നെന്ന് വാര്‍ത്താസമ്മേളനത്തിലേക്ക് രാഹുല്‍ എത്തിച്ച പരാതിക്കാരിലൊരാള്‍ വ്യക്തമാക്കി. ലോഗിന്‍ തിരിമറിയിലൂടെ 12 വോട്ട് നീക്കി. 36 സെക്കന്‍ഡില്‍ രണ്ട് ഫോമുകള്‍ സമര്‍പ്പിച്ചു. കര്‍ണാടക ആലന്ദിലേത് കേന്ദ്രീകൃത തട്ടിപ്പാണെന്ന് രാഹുല്‍ പറഞ്ഞു. തട്ടിപ്പുനടന്ന 8 ബൂത്തുകളും കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രമാണ്. സിഐഡിയുടെ 18 കത്തുകള്‍ക്കും കമ്മിഷന്‍ പ്രതികരിച്ചില്ല. മഹാരാഷ്ട്രയിലെ രജുരാ മണ്ഡലത്തില്‍ 6850 പേരെ ചേര്‍ത്തു. വോട്ടുചേര്‍ത്തത് വ്യക്തികള്‍ അറിഞ്ഞില്ലെന്നും രാഹുല്‍ പറഞ്ഞു