സ്വർണകുതിപ്പിന് ആശ്വാസം ; പവന് ഇന്ന് കുറഞ്ഞത് 400 രൂപ

കൊച്ചി: റെക്കോഡ് കുതിപ്പിനിടയിൽ സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ആശ്വാസം. പവന് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപയാണ്. 81,520 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 10,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ബുധ നാഴ്ച പവന് 160 രൂപ കുറഞ്ഞു 81,920 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 10,240 രൂപ യുമായി. സെപ്റ്റംബർ ഒൻപതിന് പവൻവില ആദ്യമായി 80,000 രൂപയും ഗ്രാമിന് പതിനായിരം രൂപയും കടന്നിരുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങൾ മൂലം തുടർന്നുള്ള ദിവസങ്ങളിലും സ്വർണ വിലയിൽ വർധനയുണ്ടായി. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. ഇതിനിടയിൽ 13, 15 തീയതികളിലാണ് 160 രൂപയുടെ വിലക്കുറവ് ഉണ്ടായിട്ടുള്ളത്. എന്നാൽ, 16-നുതന്നെ വില ഉയർന്ന് പവൻവില എക്കാല ത്തെയും ഉയർന്ന നിരക്കായ 82,080 രൂപയിലെത്തി. ദീപാവ ലി അടുക്കുന്നതിനാൽ സ്വർണ വില ഇനിയും ഉയരും എന്നാണ് വിപണിയിലെ സൂചന. അന്താ രാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് ബുധനാഴ്ച 3,675 ഡോള റിലായിരുന്നു വ്യാപാരം.