യാത്രക്കാർ ശ്രദ്ധിക്കുക ; കോട്ടയം വഴി ഓടുന്ന ആറ് എക്സ്പ്രസ് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും
സെപ്തംബര്‍ 20ന് കോട്ടയം വഴി ഓടുന്ന ആറ് എക്സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടാന്‍ തീരുമാനം

തിരുവനന്തപുരം: ചിങ്ങവനം- കോട്ടയം ഭാഗത്തുള്ള പാലത്തിന്റെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ സെപ്തംബര്‍ 20ന് കോട്ടയം വഴി ഓടുന്ന ആറ് എക്സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടാന്‍ തീരുമാനം. തിരുവനന്തപുരം- എംജിആര്‍ ചെന്നൈ സെന്‍ട്രല്‍, തിരുവനന്തപുരം നോര്‍ത്ത്- ശ്രീ ഗംഗാനഗര്‍, തിരുവനന്തപുരം നോര്‍ത്ത്- ബെംഗളൂരു ഹംസഫര്‍, കന്യാകുമാരി ഡിബ്രുഗഡ്, തിരുവനന്തപുരം സെന്‍ട്രല്‍- മധുരൈ അമൃത, തിരുവനന്തപുരം സെന്‍ട്രല്‍ മംഗളൂരു ട്രെയിനുകൾ ആലപ്പുഴ വഴിയാകും കടന്നു പോവുക.
കൂടാതെ, 20ന് ഓടുന്ന മധുരൈ ഗുരുവായൂര്‍ ട്രെയിൻ കൊല്ലത്ത് അവസാനിപ്പിക്കും. പിന്നീട് 21ന് യാത്ര തുടരും. 20നുള്ള നാഗര്‍കോവില്‍- കോട്ടയം ചങ്ങനാശ്ശേരിയില്‍ യാത്ര അവസാനിപ്പിക്കും. 19ന് പുറപ്പെടുന്ന എംജിആര്‍ ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം എക്സ്പ്രസ് കോട്ടയത്ത് അവസാനിപ്പിക്കും.