
കോഴിക്കോട്:ഗവ.മെഡിക്കൽ കോളജ് ആശുപത്രി എല്ലു രോഗ വിഭാഗത്തിലെ ചികിത്സാ സൗകര്യങ്ങൾ ഉൾപ്പെടെ വർധിപ്പിക്കുന്നതിനു പ്രധാന പങ്കുവഹിച്ച വിദഗ്ധനായിരുന്നു അന്തരിച്ച ഡോ.ജോർജ് ഇട്ടി.അക്കാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രോഗികൾ എല്ലുരോഗ ചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയെ ആശ്രയിച്ചിരുന്നു.രോഗികളോട് അനുകമ്പയോടെ പെരുമാറിയ അദ്ദേഹം പാവപ്പെട്ട രോഗികളെ സഹായിക്കാൻ പ്രത്യേകം സമയം കണ്ടെത്തി.
ആശുപത്രിയിൽ നിന്നു ഡിസ്ല്ലെങ്കിൽ കൊടുത്തു സഹായിച്ചതു പലരും ഓർക്കുന്നു.സ്നേഹത്തോടെ, വിശേഷം തിരക്കിയാണ് അദ്ദേഹം ചികിത്സ തുടങ്ങിയിരുന്നത്.ഒരിക്കൽ പരിചയപ്പെട്ട എല്ലാവരുമായി അടുത്ത സൗഹൃദ ബന്ധം അദ്ദേഹം കാത്തു സൂക്ഷിച്ചു.ആതുരസേവന രംഗത്ത് അദ്ദേഹം തുടക്കമിട്ട സേവന പദ്ധതിയുടെ തുടർച്ചയെന്നോണമാണു നടക്കാവ് സിഎസ്ഐ സെന്റ് മേരീസ് ഇംഗ്ലിഷ് ചർച്ചിൽ ‘നൈ ബർഹുഡ്” എന്ന പേരിൽ രോഗികൾക്കായി ആരംഭിച്ച സൗജന്യ ചികിത്സാ മരുന്നു വിതരണ പദ്ധതി.
രോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്നതോടൊപ്പം സൗജന്യമായി മരുന്നും എത്തിച്ചു കൊടുത്തിരുന്ന ഈ പദ്ധതി അനേകർക്ക് ഏറെ ആശ്വാസമായിരുന്നു.ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള രോഗികളെ അവരുടെ വീടുകളിലെത്തിയും ഡോക്ടർ ചികിത്സിച്ചു മരുന്നു നൽകി.കോവിഡ്കാലം വരെ അതു തുടർന്നു. പരിചയമുള്ള മറ്റു ഡോക്ടർമാരുടെ അടുത്തുനിന്നു മരുന്നു സംഭരിച്ചും സ്വന്തം പണമെടുത്തു മരുന്നുവാങ്ങി കൊടുക്കുകയുമാണ് അദ്ദേഹം ചെയ്തത്.
TAG: Care and compassion filled treatment