DeathkeralaLatest NewsNews
ബിജെപി തിരുമല കൗൺസിലർ കെ അനിൽകുമാർ തൂങ്ങി മരിച്ച നിലയിൽ ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
പാര്‍ട്ടി സംരക്ഷിച്ചില്ലെന്നാണ് ആത്മഹത്യാക്കുറിപ്പ്

തിരുവനന്തപുരം തിരുമല ബിജെപി കൗൺസിലർ കെ അനിൽ കുമാറിനെ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകര്‍ന്നിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്‍ശമുണ്ട്. അതില്‍ പാര്‍ട്ടി സംരക്ഷിച്ചില്ലെന്നാണ് ആത്മഹത്യാക്കുറിപ്പ്. ബാങ്കിൽ സാമ്പത്തിക പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ല ഇക്കാര്യത്തിൽ അനിൽകുമാർ കുറച്ച് ദിവസമായി വലിയ മാനസിക പ്രശ്നം നേരിട്ടിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. പൂജപ്പുര പൊലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.