അടുത്ത ഹൈഡ്രജന്‍ ബോംബിലൂടെ എല്ലാം വെളിപ്പെടും;പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി
വോട്ട് ചോരി നടത്തിയാണ് തെരഞ്ഞെടുപ്പില്‍ മോദി വിജയിച്ചത്

കല്‍പ്പറ്റ: വീണ്ടും വിമര്‍ശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി .തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെയാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഗുരുതരോപണം ഉന്നയിച്ചിരിക്കുന്നത്. കര്‍ണാടക സിഐഡിക്ക് ഗ്യാനേഷ് കുമാര്‍ വിവരങ്ങള്‍ നല്കാന് തയ്യാറാവുന്നില്ലന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.മാത്രമല്ല വോട്ട് ചോരി നടത്തിയാണ് തെരഞ്ഞെടുപ്പില്‍ മോദി വിജയിച്ചത്. മറ്റൊരു ഹൈഡ്രജന്‍ ബോംബ് കൂടി ഉടന്‍ ഉണ്ടാകും. കൃത്യമായ തെളിവുകളാണ് വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടത്. കള്ള വോട്ട് നടത്താന്‍ ഉപയോഗിച്ച ഫോണ്‍ നമ്പറുകളുടെ വിവരങ്ങളാണ് കമ്മീഷനോട് ആവശ്യപ്പെട്ടത്. അടുത്ത ഹൈഡ്രജന്‍ ബോംബിലൂടെ എല്ലാം വെളിപ്പെടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ആരോപണങ്ങള്‍ ശക്തമാക്കുകയാണ് രാഹുല്‍ വോട്ടുചോര്‍ച്ച ആരോപണങ്ങളുടെ ഘട്ടം മഖ്റഅമ്മായി കഴിയുമ്പോൾ പുതിയ വെളിപ്പെടുത്തലുകൾ തേരബജെടുപ്പ് കമ്മീഷനെതിരെ കൂടതൽ ശക്തമാകുകയാണ് . വ്യക്തികളെ ഹാജരാക്കിയും ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ടുമാണ് രാഹുലിന്റെ വാര്‍ത്താ സമ്മേളനങ്ങള്‍. ഇതോടെ അടുത്തതെന്ത് എന്ന ഉദ്യോഗത്തിലാണ് എല്ലാവരും. ഈ ഘട്ടത്തില്‍ ശക്തമായ വെളിപ്പെടുത്തലുകളുടെ ‘ഹൈഡ്രജന്‍ ബോംബ്’ അടുത്ത് തന്നെ പുറത്തുവിടുമെന്ന സൂചനയാണ് രാഹുല്‍ കഴിഞ്ഞ ദിവസം നല്‍കിയിരിക്കുന്നത്.
Tag:Everything will be revealed through the next hydrogen bomb; Opponent leader Rahul Gandhi Rahul Gandhi.