indiakeralaLatest NewsNationalTravel

വന്ദേഭാരതിൽ ഇനി ഒരു ലിറ്റര്‍ വെള്ളം സൗജന്യം;കുപ്പിവെള്ളത്തിന് ഒരു രൂപ കുറച്ച് റെയില്‍വേയും

ന്യൂ ഡൽഹി:പ്ലാസ്റ്റിക് കുപ്പികളുടെ സംസ്‌കരണം സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാൻ റയിൽവേയ്ക്ക് നിർദേശം.ഇതിൽ കുടിവെള്ളത്തിന്റെ വില ഒരു രൂപയായി റെയില്‍വേ കുറച്ചു. ജിഎസ്ടി നിരക്കിലെ ഇളവിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം . ഒരു ലിറ്റര്‍ വെള്ളത്തിന് 15 രൂപയ്ക്ക് പകരം 14 രൂപയും 500 എംഎല്‍ കുപ്പിക്ക് 10 രൂപയ്ക്ക് പകരം ഒമ്പത് രൂപയുമാണ് ഇനി ഈടാക്കുക. 22 മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.’റെയില്‍നീര്‍’ ഉള്‍പ്പെടെ റെയില്‍വേ സ്റ്റേഷനിലുകളിലും ട്രെയിനുകളിലും വില്‍ക്കുന്ന എല്ലാ കുപ്പിവെള്ളത്തിനും ഈ വിലക്കിഴിവ് ബാധകമാണ്. വന്ദേഭാരത് ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ഒരു ലിറ്റര്‍ കുപ്പിവെള്ളം വീതം സൗജന്യമായി നല്‍കാനും തീരുമാനിച്ചു.നേരത്തെ ഇത് 500 എംഎല്‍ ആയി കുറച്ചിരുന്നു. ആവശ്യക്കാര്‍ക്ക് അധിക നിരക്ക് ഈടാക്കാതെ 500 എംഎല്‍ കൂടി നല്‍കുകയായിരുന്നു പതിവ്.

Tag: In Vande Bharath, one liter of water is free; for bottled water, the railway charges one rupee less.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button