CinemaentertainmentkeralaKerala NewsLatest News

വിമർശനങ്ങളെ തോളിലേറ്റി നടക്കുന്ന ആളല്ല ഞാൻ;എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസ..മോഹൻലാൽ

കൊച്ചി: വിമർശനങ്ങൾ വരും അതൊന്നും തോളിലേറ്റി നടക്കുന്ന ആളല്ല താനെന്നും 2023ലെ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് നേടിയ സന്ദോഷവേളയിൽ വാർത്ത സമ്മേളനത്തിൽ മോഹൻലാൽ. കൂടാതെ എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസയെന്ന തന്റെ സിനിമയിലെ ഹിറ്റ് ഡയലോഗും മോഹൻലാൽ പറഞ്ഞു. പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോൺ വന്നപ്പോഴാണ് താൻ അവാർഡ് ലഭിച്ച വിവരം വിശ്വസിച്ചതെന്നും നടൻ കൂട്ടിച്ചേർത്തു. ഇന്ന് കൊച്ചിയിൽ നടന്ന പ്രസ്സ് മീറ്റിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.’വിമർശനങ്ങൾ വരും, അത് തോളിലേറ്റി നടക്കുന്ന ആളല്ല ഞാൻ. എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ. അവാർഡ് വിവരം ആദ്യം വിശ്വസിച്ചിരുന്നില്ല…സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യമാണല്ലോ പിന്നീട് പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചു. സിനിമ വിജയിക്കും പരാജയപ്പെടും…ആ ഫീൽഡിൽ 48 വർഷം തുടരുന്നത് ഒരു സർക്കസ് പോലെയാണ്’, മോഹൻലാൽ പറഞ്ഞു.2023ലെ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ആണ് മോഹൻലാലിന് ലഭിച്ചത്. സെപ്തംബര്‍ 23 നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.

TAG: I am not someone who carries criticisms on my shoulders; everything has its own time, right? Das.. Mohanlal.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button