ecnomyEducationHealthindiainformationkeralaKerala NewsLatest NewsNationalPoliticstechnology

ജിഎസ്ടി 2.0 രാജ്യത്തിന് നേട്ടം;അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വരുമെന്ന് മോദി പറഞ്ഞു. പുതുക്കിയ ജിഎസ്ടി നിരക്ക് സാധാരണക്കാര്‍ക്ക് ഗുണം ചെയ്യും. എല്ലാ മേഖലയിലും പുരോഗതിയുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.മധ്യവര്‍ഗത്തിനും കര്‍ഷകര്‍ക്കും ജിഎസ്ടി പരിഷ്‌കരണം നേട്ടമാകും. രാജ്യത്തിന്റെ വികസനത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. നിക്ഷേപം ആകര്‍ഷമാക്കും.

ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ജിഎസ്ടി 2.0 വേഗം കൂട്ടും. ഒരു രാജ്യം ഒരു ടാക്‌സ് യാഥാര്‍ത്ഥ്യമായെന്നും പരിഷ്‌കരണം അവശ്യ സാധനങ്ങളുടെ വില കുറയ്ക്കുമെന്നും മോദി പറഞ്ഞു.പല വിധ നികുതികളില്‍ ദുരിതത്തിലായിരുന്നു രാജ്യത്തെ വ്യാപാരികള്‍. ഓരോ പ്രദേശത്തും ഓരോ നികുതിയായിരുന്നു. മുന്‍പ് വ്യത്യസ്ത നികുതികള്‍ ജനങ്ങളെ പ്രയാസപ്പെടുത്തി. പല നികുതികള്‍ ജനങ്ങളില്‍ ഉണ്ടാക്കിയ ബുദ്ധിമുട്ട് മറികടക്കാനാണ് ജിഎസ്ടി കൊണ്ടുവന്നത്. രാജ്യത്തിന്റെ ഇന്നത്തെയും നാളത്തെയും ആവശ്യങ്ങള്‍ പരിഗണിച്ചാണ് പരിഷ്‌കരണം. 12 ശതമാനം നികുതിയുണ്ടായിരുന്ന ഉല്‍പന്നങ്ങളില്‍ 99 ശതമാനത്തിനും ഇനി അഞ്ച് ശതമാനം നികുതി നല്‍കിയാല്‍ മതിയെന്നും മോദി പറഞ്ഞു.

ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വരുന്നതോടെ മരുന്നുകള്‍ക്ക് വില കുറയുമെന്നും മോദി അവകാശപ്പെട്ടു. വീടുവെയ്ക്കുന്നതിനും ടി വി, സ്‌കൂട്ടര്‍ തുടങ്ങിയ സാധനങ്ങള്‍ വാങ്ങുന്നതിനും ചെലവ് കുറയും. യാത്രകള്‍ക്കും ഹോട്ടല്‍ ആവശ്യങ്ങള്‍ക്കും ചെലവ് കുറയും. മധ്യ വര്‍ഗത്തിന് ആവശ്യമായ എല്ലാ സാധനങ്ങള്‍ക്കും വില കുറയുമെന്നും മോദി പറഞ്ഞു. 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍നിന്ന് കരകയറിയെന്നും മോദി അഭിപ്രായപ്പെട്ടു. ഇവര്‍ കൂടി മധ്യവര്‍ഗത്തിന്റെ ഭാഗമാവുകയാണ്. പലതരം നികുതികളാണ് രാജ്യത്ത് വിലവർ‌ധനയ്ക്ക് കാരണമായിരുന്നത്. ജിഎസ്ടി ഈ പ്രതിസന്ധി പരിഹരിച്ചു. എല്ലാ വിഭാഗത്തിനും നേട്ടമുണ്ടാക്കുന്ന തീരുമാനമാണ് സർ‌ക്കാരിന്റേത്. ദേശത്തിന്റെ സമൃദ്ധിക്ക് സ്വദേശി ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണം. വിദേശ ഉത്പനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്നും പ്രധന മന്ത്രി പറഞ്ഞു.

TAG: GST 2.0 benefits the country; addressed by Prime Minister Narendra Modi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button