keralaKerala NewsLatest NewsNews

മീൻ പിടിക്കാനായി കടലിൽ വലവീശി; കിട്ടിയത് നാഗവിഗ്രഹങ്ങൾ

വിഗ്രഹങ്ങൾ മോഷണം പോയതോ അല്ലെങ്കിൽ കടലിൽ ഉപേക്ഷിച്ചതോ?

താനൂർ: അഴീക്കൽ കടപ്പുറത്ത് മീൻപിടിക്കാൻ പോയ തൊഴിലാളികൾക്ക് കടലിൽ നിന്ന് മീനിന് പകരം കിട്ടിയത് പിച്ചളയിൽ തീർത്ത 2 നാഗവിഗ്രഹങ്ങൾ . ഇന്നലെ മീൻ പിടിക്കുന്നതിനിടെ പുതിയ കടപ്പുറത്തെ ചക്കച്ചന്റെ പുരക്കൽ റസാക്കിനാണ് വിഗ്രഹങ്ങൾ കിട്ടിയത്. മത്സ്യബന്ധനത്തിനായി വല വീശിയപ്പോൾ പിച്ചള നിറമുള്ള ഇവ വലയിൽ കുടുങ്ങുകയായിരുന്നു. 

ചെറുതും വലുതുമായ രണ്ട് വിഗ്രഹങ്ങളാണ് കടലിൽ നിന്നും ലഭിച്ചത് , രണ്ടിനും 5 കിലോഗ്രാം തൂക്കം വരും. വിഗ്രഹങ്ങൾ കിട്ടിയ ഉടൻ തന്നെ പൊലീസിൽ ഏൽപ്പിച്ചു. ഇപ്പോൾ സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിഗ്രഹങ്ങൾ മോഷണം പോയതോ അല്ലെങ്കിൽ കടലിൽ ഉപേക്ഷിച്ചതോ ആണെന്ന് സംശയിക്കുന്നതായി ഡിവൈഎസ്പി പി. പ്രമോദ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

tag: I cast a net in the sea to catch fish; what I got were serpent idols.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button