പാക് പ്രാവശ്യയിൽ പാക് വ്യോമസേനയുടെ ആക്രമണം ; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു
മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകർ പറയുന്നത്.

ഇസ്‌ലാമാബാദ് : സ്വന്തം ജനത്തിന് നേരെ ബോംബ് ആക്രമണം നടത്തി പാകിസ്ഥാൻ . പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലാണ് പാക്കിസ്ഥാൻ വ്യോമസേന ആറാമണം നടത്തിയത് . ബോംബാക്രമണത്തില്‍ സ്ത്രീകളുംകുട്ടികളും ഉൾപ്പടെ 30 പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു ആക്രമണം. തിറ താഴ്‌വരയിലുള്ള മത്രെ ദാര ഗ്രാമത്തിൽ പാക്കിസ്ഥാൻ യുദ്ധവിമാനങ്ങൾ എട്ട് എൽഎസ്-6 ബോംബുകൾ വർഷിക്കുകയും ഇത് കൂട്ടക്കൊലയ്ക്ക് വഴിവയ്ക്കുകയുമായിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റുവെന്ന് പാക്കിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകർ പറയുന്നത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകർ പറയുന്നത്.
കുട്ടികളടക്കം നിരവധി മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ മൃതദേഹങ്ങൾക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നത് തുടരുകയാണ്. ബോംബ് സ്‌ഫോടനങ്ങളില്‍ ഗ്രാമത്തിന്റെ ഏതാണ്ട് ഭൂരിഭാഗവും നശിച്ചു. താലിബാന്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്‍ വ്യോമസേന ബോംബിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരായ ഗ്രാമവാസികളാണ്.
ഇതിന് മുൻപും ഭീകരര്‍ക്കെതിരെയെന്ന പേരില്‍ ഖൈബര്‍ പഖ്തൂൻഖ്വയിൽ പാക്കിസ്ഥാൻ സൈന്യം ബോംബാക്രമണം നടത്തുകയും നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ആദ്യവും ജൂണിലും ഖൈബർ പഖ്തൂൻഖ്വയിൽ ആവർത്തിച്ചുള്ള ഡ്രോൺ ആക്രമണങ്ങൾ നടന്നിരുന്നു.
tag: Pakistani air force attack during the operation; 30 people, including women and children, were killed.