സ്വർണ കുതിപ്പിൽ ഇന്ന് ഉച്ചക്ക് ശേഷം വീണ്ടും വർദ്ധനവ്
വില വർദ്ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് മൊത്തത്തില്‍ 680 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി

സ്വര്‍ണ വിലയില്‍ സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം മാറ്റം. വില വർദ്ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് മൊത്തത്തില്‍ 680 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. രാവിലെ പവന് 320 രൂപയാണ് വര്‍ധിച്ചിരുന്നത്. ഉച്ചക്ക് ശേഷം 360 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 82,920 രൂപയായി. സ്വര്‍ണ വിലയുടെ സര്‍വകാല റെക്കോര്‍ഡ് ആണിത്.
ഗ്രാമിന് 10,365 രൂപയായി. ശനിയാഴ്ചത്തെ 82,240 രൂപയായിരുന്നു ഇതിന് മുന്‍പുള്ള വലിയ വില.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണവിലയില്‍ ചെറിയ ആശ്വാസം ലഭിച്ചെങ്കിലും വീണ്ടും വില ഉയരുന്ന പ്രവണതയാണുള്ളത്. ജ്വല്ലറിയില്‍ നിന്ന് ആഭരണം വാങ്ങുമ്പോള്‍ പവന് 90,000 രൂപയാകും. ശനിയാഴ്ചത്തെ 82,240 രൂപയായിരുന്നു ഇതിന് മുന്‍പുള്ള വലിയ വില. സെപ്റ്റംബര്‍ ഒന്‍പതിനാണ് സ്വര്‍ണ വില പവന് 80000 രൂപ കടന്നത്. സെപ്റ്റംബര്‍ 16ന് 82,080 രൂപയാകുകയും ചെയ്തു.
വര്‍ഷാവസാനത്തില്‍ ഒരു ലക്ഷം കടക്കുമെന്നുള്ള പ്രവചനവുമുണ്ട്. രാജ്യാന്തര വിപണിയില്‍ വില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് സ്വര്‍ണത്തിന്റെ വില ഉയരാനുള്ള പ്രധാന കാരണം. അമേരിക്ക പലിശ നിരക്കും കുറച്ചതോടെ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകൃഷ്ടരാകുന്നുണ്ട്. ഇനിയും വില കൂടുമെന്നാണ് കരുതുന്നത്.
tag: Gold prices increased again after noon today.