സ്വർണവിലയിൽ ഇടിവ് ; പവന് ഇന്ന് കുറഞ്ഞത് 240 രൂപ
ഒരു പവന് 84,600 രൂപ നല്‍കണം

സ്വർണ വിലയിൽ ഇന്ന് ഇടിവ് . കഴിഞ്ഞ രണ്ട് ദിവസങ്ങളിലും തുടർച്ചയായി രാവിലെയും ഉച്ചക്ക് ശേഷവും വില വർധിച്ചിരുന്നു. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന് 84,600 രൂപ നല്‍കണം. ഗ്രാമിന് 30 രൂപ കുറഞ്ഞ് 10,575 രൂപയായി.
ഇന്നലെ 84,840 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്. സ്വർണത്തിൻ്റെ എക്കാലത്തേയും വലിയ വിലയാണിത്. രണ്ട് തവണയായി 1,920 രൂപയാണ് ഇന്നലെ വർധിച്ചത്. രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 83,840 ആയിരുന്നെങ്കിൽ വൈകുന്നേരം ആയിരം രൂപ വർധിക്കുകയായിരുന്നു. പവന് 77,640 എന്ന നിരക്കിലാണ് ഈ മാസം സ്വര്‍ണ വില ആരംഭിച്ചത്. എന്നാല്‍ സെപ്റ്റംബര്‍ ഒന്‍പതിന് 80,880 രൂപയായി.
ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി ഉൾപ്പെടെയുള്ള മറ്റു ചെലവുകള്‍ ചേര്‍ത്ത് 90000 രൂപയിലേറെ ജ്വല്ലറിയില്‍ നൽകണം. വിവാഹപ്പാർട്ടിക്കാരെ അടക്കം ഇത് വലിയ രീതിയിൽ ബാധിക്കും. രാജ്യാന്തര വിപണിയില്‍ വില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് സ്വര്‍ണ വില ഉയരാനുള്ള പ്രധാന കാരണം. ഇന്നലെ രൂപ ഡോളറിനെതിരെ 88.76 എന്ന നിലയിലേക്ക് താഴ്ന്നിരുന്നു