HeadlineKerala NewsLatest NewsLaw,News

പാലിയേക്കര ടോള്‍ പിരിവില്‍ ഹൈക്കോടതിയുടെ വിലക്ക് തുടരും; ഹർജി ചൊവ്വാഴ്ച പരിഗണിക്കും

ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ ദേശീയപാതാ അതോറിറ്റിക്ക് വീഴ്ചയുണ്ടെന്ന് ഹൈക്കോടതി വിമർശിച്ചു

കോച്ചി: പാലിയേക്കര ടോള്‍ പിരിവില്‍ ഹൈക്കോടതിയുടെ വിലക്ക് തുടരും. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടായേക്കാമെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി . വിഷയം ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. റിപ്പോർട്ടിൽ ദേശീയപാത അതോറിറ്റി മറുപടി നൽകണം . ഓഗസ്റ്റ് ആറിനാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് മരവിപ്പിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഉത്തരവ് ഭേദഗതി ചെയ്ത ടോള്‍ പിരിവിന് അനുമതി നല്‍കണമെന്നാണ് ദേശീയപാതാ അതോറിറ്റിയുടെയും, കരാറുകാരുടെയും ആവശ്യം.

അതേസമയം, മുരിങ്ങൂരിലെ സര്‍വീസ് റോഡ് തകര്‍ച്ചയില്‍ തൃശൂര്‍ കലക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പിച്ചു. ആമ്പല്ലൂരിലും മുരിങ്ങൂരിലും ഇന്നലെ ഗതാഗതക്കുരുക്ക് ഉണ്ടായെന്ന് തൃശൂർ ജില്ലാ കളക്ടർ മറുപടി നൽകി. ചില സമയങ്ങളിൽ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ഗതാഗതക്കുരുക്കുണ്ട്. യാത്രക്കാരുടെ സുരക്ഷ പ്രധാന വിഷയമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. എന്തുകൊണ്ടാണ് സുരക്ഷാ പ്രശ്‌നമുണ്ടെന്ന് അറിയിച്ചതെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് സർവീസ് റോഡ് തകർന്ന സാഹചര്യത്തിലാണ് സുരക്ഷാ ഭീഷണിയെന്നായിരുന്നു ജില്ലാ കളക്ടറുടെ മറുപടി. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ ദേശീയപാതാ അതോറിറ്റിക്ക് വീഴ്ചയുണ്ടെന്ന് ഹൈക്കോടതി വിമർശിച്ചു. മുരിങ്ങൂരില്‍ സംഭവിച്ചത് ഏത് ഭാഗത്തും സംഭവിക്കാം എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സുരക്ഷയ്ക്കായി ബാരിക്കേഡുകള്‍ സ്ഥാപിച്ചില്ലെന്നും റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാവും ടോള്‍ പിരിവിനുള്ള അനുമതിക്കാര്യത്തില്‍ ഡിവിഷൻ ബെഞ്ചിന്റെ അന്തിമ തീരുമാനം. ഇന്നലെ രാവിലെ മുതല്‍ ദേശീയപാതയിലുണ്ടായ ഗതാഗതക്കുരുക്ക് സംബന്ധിച്ചും ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുവദിക്കണമെന്ന കേന്ദ്ര സർക്കാരിന്റെയും ദേശീയപാതാ അതോറിറ്റിയുടെയും ആവശ്യം ഹൈക്കോടതി തുടർച്ചയായ ആറാം തവണയാണ് തള്ളുന്നത്.

The High Court’s ban on the Paliayekkara toll division will continue; the petition will be considered on Tuesday.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button