കോഴിക്കോട്ടും പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്കും കൊവിഡ്.

തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഒരു രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കോഴിക്കോട്ടും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഒളവണ്ണ സ്വദേശിയായ പതിനേഴുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വിദ്യാര്‍ത്ഥി പരീക്ഷയെഴുതിയത്. വിദ്യാര്‍ത്ഥിക്കൊപ്പം പരീക്ഷയെഴുതിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ അച്ഛനും കൊവിഡ് ബാധിച്ചിട്ടുണ്ട്. ഇദ്ദേഹം വിദേശത്ത് നിന്ന് മാര്‍ച്ചിലാണ് നാട്ടില്‍ മടങ്ങിയെത്തുന്നത്. തിരുവനന്തപുരത്ത്, തെക്കാട് ബിഎഡ് സെന്‍ററില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്കും കരമന കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിയായ വിദ്യാര്‍ത്ഥിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൊഴിയൂരില്‍ നടത്തിയ റാന്‍ഡം പരിശോധനയിലാണ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥിക്കൊപ്പം ഹാളില്‍ പരീക്ഷ എഴുതിയവരെ നിരീക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്.